ഈ ലോകകപ്പിനായി ഒരു വർഷം ഞാൻ തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു, കിരീടം നേടുകയാണ് എന്റെ ലക്ഷ്യം: ലയണൽ മെസ്സി
ഫിഫ ലോകകപ്പ് സെമി പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് അർജന്റീന ഫൈനലിൽ. 85 മിനിറ്റ് വരെ ഒരു ഗോളിന് പുറകിൽ നിന്ന് ശേഷമാണ് രണ്ട് ഗോളുകൾ തിരിച്ചടിച്ച് അർജന്റീന മത്സരം സ്വന്തമാക്കിയത് എൻസോ ഫെർണാണ്ടസ്, ലൗതരോ മാർട്ടിനസ് എന്നിവരുടെ ഗോളിലാണ് ജയം.
കളി അവസാനിക്കാൻ വെറും അഞ്ച് മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോഴും ഒരു ഗോളിന് മുന്നിലായിരുന്ന ഇംഗ്ലണ്ടിനെ ലയണൽ മെസിയുടെ മാന്ത്രികമായ രണ്ട് അസിസ്റ്റുകളാണ് അക്ഷരാർത്ഥത്തിൽ തകർത്തുകളഞ്ഞത്. ഇപ്പോഴിതാ കഴിഞ്ഞ ഒരു വർഷത്തോളമായി താൻ ഈ ലോകകപ്പിനായി തയ്യാറെടുക്കുകയായിരുന്നെന്ന് പറഞ്ഞിരിക്കുകയാണ് ലയണൽ മെസ്സി.
‘കഴിഞ്ഞ ഒരു വർഷമായി ഞാൻ ഈ ലോകകപ്പിനായി പ്രിപ്പെയർ ചെയ്യുകയാണ്. ഡിസംബറിൽ ഞാൻ അർജന്റീനയിൽ ആയിരുന്നു. രാവിലെയും ഉച്ചയ്ക്കും എല്ലാം ഞാൻ പരിശീലിച്ചു, കാരണം എനിക്ക് എന്റെ എല്ലാം ലോകകപ്പിൽ കൊടുക്കണമായിരുന്നു. അത് ഞാൻ ഇപ്പോൾ ചെയ്യുന്നു’ ലയണൽ മെസ്സി പറഞ്ഞു.
2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം
‘ഇനിയും കുട്ടികൾ വേണം, എന്തുകൊണ്ട് ആയിക്കൂടാ?’; വിവാഹത്തിന് പിന്നാലെ ആഗ്രഹം തുറന്നുപറഞ്ഞ് ജോർജീന