Wednesday, 19 August 2026
‘Honest storytelling is a powerful means of change
08:25:39 AM IST
Cricket

എനിക്ക് ഒരു ബോളറെയും പേടിയില്ല, ഈ നിമിഷം വരെ ഞാൻ ഭയപ്പെട്ടിട്ടില്ല: വൈഭവ് സൂര്യവംശി

SHARE

ഇന്ത്യൻ വണ്ടർ കിഡ് എന്ന് അറിയപ്പെടുന്ന താരമാണ് വൈഭവ് സൂര്യവംശി. ഇപ്പോൾ കഴിഞ്ഞ സിംബാവേ പര്യടനത്തിൽ തകർപ്പൻ പ്രകടനമാണ് താരം കാഴ്ച്ച വെച്ചത്. പ്ലയെർ ഓഫ് ദി സീരീസ് ആയതും വൈഭവാണ്. ഇപ്പോഴിതാ തനിക്ക് ഏത് ബോളറെയും നേരിടാൻ പേടിയില്ലെന്ന് പറഞ്ഞിരിക്കുകയാണ് വൈഭവ് സൂര്യവംശി.

‘ഈ നിമിഷം വരെ ഒരു ബൗളറേയും ഞാന്‍ ഭയപ്പെട്ടിട്ടില്ല’ , ആത്മവിശ്വാസത്തോടെ താരം വ്യക്തമാക്കി. രാജസ്ഥാൻ റോയല്‍സ് പങ്കിട്ട ഒരു വിഡിയോയിലാണ് താരം ഏതെങ്കിലും ബൗളറെ പേടിയുണ്ടോ എന്ന ചോദ്യം നേരിട്ടത്. ഇതിനു വൈഭവ് നല്‍കിയ മറുപടിയാണ് ക്ലാസ്.

സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിലെ മിന്നും പ്രകടനത്തിന് ശേഷം ദുലീപ് ട്രോഫി ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റനായി താരത്തെ തിരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം.

Read More
s
സ്പോര്‍ട്സ് ഡെസ്ക്
View all posts →