Monday, 17 August 2026
‘Honest storytelling is a powerful means of change
04:57:47 PM IST
Cricket

“രോഹിതുണ്ടെങ്കിൽ ലോകകപ്പ് കിട്ടില്ല” സെലക്ടർമാരുടെ രഹസ്യ നീക്കം പുറത്ത്; ബിസിസിഐയിൽ വൻ പുകച്ചിൽ

Saj Kurian 5 August 2026, 11:14 pm
SHARE

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ഏകദിന ഭാവി സംബന്ധിച്ച് ഇന്ത്യൻ ക്രിക്കറ്റിൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുങ്ങിയിരിക്കുന്നത്.

2027-ലെ ഏകദിന ലോകകപ്പ് ടീമിൽ രോഹിത് ശർമ്മ ഉണ്ടാകുന്നതിൽ സെലക്ടർമാർക്കിടയിൽ വലിയ സംശയങ്ങളും എതിർപ്പുകളും നിലനിൽക്കുന്നതായാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
​ഇന്ത്യൻ ടീമിനെ നയിക്കുന്നവർക്കും സെലക്ടർമാർക്കും രോഹിത് ശർമ്മ 2027 ഏകദിന ലോകകപ്പിൽ കളിക്കുന്നതിനോട് തീരെ താല്പര്യമില്ലെന്നാണ് വിവരം.

ഇംഗ്ലണ്ട് പര്യടനത്തിനിടെ തന്നെ ഒരു സെലക്ടർ ബിസിസിഐയിലെ ഉന്നതരെ നേരിട്ട് കണ്ട് ഇക്കാര്യത്തിൽ ധാരണയിലെത്തിയിരുന്നു. രോഹിത് ടീമിൽ ഉണ്ടെങ്കിൽ 2027 ഏകദിന ലോകകപ്പ് നേടാൻ ഇന്ത്യക്ക് കഴിയില്ലെന്നാണ് പല സെലക്ടർമാരുടെയും ടീം മാനേജ്‌മെന്റിന്റെയും വിലയിരുത്തൽ.


​അതേസമയം, സോഷ്യൽ മീഡിയയിലെ തരംഗങ്ങളും ആരാധകരുടെ പ്രതികരണങ്ങളും കണ്ടാണ് ബിസിസിഐ ഉന്നതർ തങ്ങളുടെ തന്ത്രങ്ങൾ മാറ്റുന്നത് എന്നും ഇതിൽ സെലക്ടർമാർക്ക് കടുത്ത വിമർശനമുണ്ടെന്നുമാണ് പുറത്തുവരുന്ന വാർത്തകൾ.

ടീമിന്റെ ഭാവിയെ കരുതി എടുത്ത തീരുമാനത്തിൽ നിന്നും ബിസിസിഐ പെട്ടെന്ന് പിന്നോട്ട് പോയത് സെലക്ഷൻ കമ്മിറ്റിക്കുള്ളിൽ വലിയ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. രോഹിത് ശർമ്മയുടെ ഭാവിയുമായി ബന്ധപ്പെട്ട ഈ ഭിന്നതകൾ വരും ദിവസങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റിൽ കൂടുതൽ വിവാദങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Read More
s
Saj Kurian
View all posts →