‘സഞ്ജുവിനെ നിങ്ങൾക്ക് എങ്ങനെ പുറത്താക്കാൻ സാധിച്ചു? 5-6 ലോകകപ്പുകളിൽ വട്ടപൂജ്യമായ താരങ്ങളാണ് പാകിസ്ഥാൻ ടീമിൽ കളിക്കുന്നത്’: ഷൊഹൈബ് അക്തർ
2026 ടി 20 ലോകകപ്പ് നേടുന്നതിൽ പ്രധാന പങ്ക് വഹിച്ച താരമാണ് മലയാളി താരം സഞ്ജു സാംസൺ. നിർണായകമായ മൂന്നു മത്സരങ്ങളിലും അർധ സെഞ്ചുറി നേടി അതിലൂടെ പ്ലയെർ ഓഫ് ദി ടൂർണമെന്റ് ആകുകയും ചെയ്ത താരമാണ് സഞ്ജു.
എന്നാൽ ഇന്ന് സഞ്ജു ഇന്ത്യൻ ടീമിലില്ല. അവസാനം കളിച്ച മൂന്നു മത്സരങ്ങളിൽ പരാജയപ്പെട്ടതോടെ ഇന്ത്യൻ സിലക്ടർമാർ സഞ്ജുവിനെ സിംബാവേ പര്യടനത്തിൽ നിന്നും പുറത്താക്കിയിരുന്നു. താരത്തിന് പകരം വൈഭവ് സൂര്യവംശിക്കാണ് അവസരം ലഭിച്ചത്. ഇപ്പോഴിതാ സഞ്ജുവിനെ പുറത്താക്കിയതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരം ഷൊഹൈബ് അക്തർ.
‘ ഇന്ത്യൻ സിലക്ടർമാർ എന്താണ് കാണിക്കുന്നത്. 5-6 ലോകകപ്പുകളിൽ വട്ടപൂജ്യമായ താരങ്ങളാണ് ഇപ്പോഴും പാകിസ്താന് വേണ്ടി കളിക്കുന്നത്. എന്നാൽ മൂന്നു മത്സരങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നു സഞ്ജുവിനെ പോലെയൊരു താരത്തെ പുറത്താക്കി എന്ന് പറയുമ്പോൾ അത്ഭുതം തോന്നുന്നു’ ഷൊഹൈബ് അക്തർ പറഞ്ഞു.
ഇന്ത്യന്‍ ‘വന്മതില്’ ഡാ!, സാക്ഷാല്‍ സച്ചിനും വെട്ടാനാവാത്ത ദ്രാവിഡിന്റെ 3 റെക്കോര്‍ഡുകള്‍
ഞാന്‍ വരട്ടെ, ക്യാപ്റ്റനാക്കണമെന്ന് ഹാര്‍ദിക്; അത്രയ്ക്ക് വേണ്ടെന്ന് ഗുജറാത്ത്