‘എഥനോൾ നയത്തിൽ ഗഡ്കരിയും കുടുംബവും കോടികളുണ്ടാക്കി’; മെറ്റ അടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കെതിരെ ഗഡ്കരിക്ക് മാനനഷ്ടക്കേസ് നൽകാൻ ഹൈക്കോടതി അനുമതി
സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ അപകീർത്തികരമായ പോസ്റ്റുകളും വീഡിയോകളും ഡീപ്ഫേക്ക് ഉള്ളടക്കങ്ങളും പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി സിവിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യും. ഗൂഗിൾ, എക്സ്, മെറ്റ എന്നീ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കെതിരെ കേസ് നൽകാൻ ബോംബെ ഹൈക്കോടതി ഗഡ്കരിക്ക് അനുമതി നൽകി .
ജസ്റ്റിസ് അഭയ് അഹൂജ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ച് അനുമതി നൽകിയത്. കേന്ദ്ര സർക്കാരിന്റെ ഇ20 (20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) നയത്തിലൂടെ തനിക്കും കുടുംബത്തിനും കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നേട്ടമുണ്ടായെന്ന തരത്തിൽ തെറ്റായതും അപകീർത്തികരവുമായ പോസ്റ്റുകളും വീഡിയോകളും ഡീപ്ഫേക്ക് ഉള്ളടക്കങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായാണ് ഗഡ്കരി ഹർജിയിൽ ആരോപിച്ചത്.
എന്നാൽ, തന്റെ വകുപ്പിന് കീഴിൽ വരുന്നതല്ല എഥനോൾ പോളിസിയെന്നും ഗഡ്കരി പറയുന്നു. എഥനോൾ ബ്ലെൻഡിംഗ് നയം കൈകാര്യം ചെയ്യുന്നത് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയമാണെന്നും, അത് ഗഡ്കരി നേതൃത്വം നൽകുന്ന റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
അപകീർത്തികരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതിനെ തടയണമെന്നും, അനുമതിയില്ലാതെ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തന്റെ മുഖവും ശബ്ദവും ദുരുപയോഗം ചെയ്യുന്നത് വിലക്കണമെന്നും ആവശ്യപ്പെട്ടാണ് ഗഡ്കരി സിവിൽ മാനനഷ്ടക്കേസ് നൽകിയത്.
ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പോത്തിനെ ബലി നൽകി: കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്; വൈറലായി ദൃശ്യങ്ങൾ
₹21,000ന്റെതലമുറ: ജോലിയുണ്ട്, ജീവിതമില്ല