ഹെലികോപ്റ്റർ യാത്ര വിവാദം; പോയത് പാർട്ടി സമ്മേളനത്തിനല്ല, ഔദ്യോഗിക ആവശ്യത്തിനെന്ന് വി. ഡി. സതീശൻ
സ്വകാര്യ ആവശ്യത്തിനായി ഹെലികോപ്റ്റർ യാത്ര നടത്തിയെന്ന ആരോപണത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ. മുൻ മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റർ യാത്രയെ താൻ വിമർശിച്ചിട്ടില്ലെന്നും നിക്ഷേപക ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്താനാണ് യാത്ര ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വന്ദേ ഭാരത് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും നേരത്തെ കൂടിക്കാഴ്ച നടത്തണമെന്ന് അവർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹെലികോപ്റ്റർ ഉപയോഗിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. യാത്ര നടത്തിയാലും ഇല്ലെങ്കിലും 80 ലക്ഷം രൂപ നൽകേണ്ട സാഹചര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
താൻ പാർട്ടി സമ്മേളനത്തിൽ പോയിട്ടില്ല. ഔദ്യോഗിക ആവശ്യത്തിനാണ് പോയത്. സർക്കാരിന് ഗുണകരമാകുന്ന കാര്യത്തിനാണ് പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ നിക്ഷേപക ഗ്രൂപ്പിൻ്റെ പേര് എന്താണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ വിഡി സതീശൻ തയ്യാറായില്ല. ഇനി അവരെ കൂടി വലിച്ചിഴക്കണോ എന്നായിരുന്നു മറുപടി. അത് നിങ്ങളോട് പറയേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
ടി ജി മോഹന്‍ദാസിൻ്റെ ജാമ്യം: പൊലീസിന് വീഴ്ച സംഭവിച്ചു; നോട്ടീസ് നൽകാതെയുള്ള അറസ്റ്റ് നിയമ വിരുദ്ധമെന്ന് കോടതി
‘മുൻ കായിക മന്ത്രിക്ക് റെഡ് കാർഡ്’; മെസ്സിയുടെ കേരള സന്ദർശനത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്