അതിശക്തമായ മഴ; പൊതുജനങ്ങളും വിനോദസഞ്ചാരികളും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടറുടെ നിർദേശം, അനാവശ്യ യാത്രകൾ ഒഴിവാക്കണം
ന്യൂസ് ഡെസ്ക്
1 August 2026, 1:04 pm
ഇടുക്കിയിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഇടുക്കിയിലേക്കുള്ള അനാവശ്യ യാത്രകൾ പൂർണമായും ഒഴിവാക്കണമെന്ന് നിർദേശിച്ച് ജില്ലാ കളക്ടർ. പൊതുജനങ്ങളും വിനോദസഞ്ചാരികളും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നിലവിൽ ജില്ലയിലുള്ള എല്ലാ വിനോദസഞ്ചാരികളും സുരക്ഷിതമായ താമസസ്ഥലങ്ങളിൽ തന്നെ തുടരുകയും അനാവശ്യ യാത്രകളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനവും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും നൽകുന്ന ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.

Read More
ലഹരിക്കേസിൽ പിടിയിലായത് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ, ആരാണെന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ പിടിക്കില്ലായിരുന്നു: എം. വി. ഗോവിന്ദൻ
മുട്ടില്‍ മരംമുറി കേസില്‍ അഗസ്റ്റിന് സഹോദരങ്ങള്‍ക്കെതിരെ ജാമ്യമില്ല വാറന്റ്; ഉത്തരവിട്ടത് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി
ബോഡി ബിൽഡർമാരുടെ ഇൻസ്പെക്ടർ നിയമനം: ചീഫ് സെക്രട്ടറിക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി, എഡിജിപി ശ്രീജിത്തും കുരുക്കിലേക്ക്
ന്യൂസ് ഡെസ്ക്
View all posts →