Sunday, 9 August 2026
‘Honest storytelling is a powerful means of change
04:35:12 AM IST
Kerala

കനത്ത മഴ; മൂന്ന് ജില്ലകളിൽ ഉരുള്‍പൊട്ടല്‍, വ്യാപക നാശനഷ്ടം; 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ന്യൂസ് ഡെസ്ക് 1 August 2026, 8:23 am
SHARE

സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. ഇടുക്കി കുടയൂര്‍മലയിലും കോട്ടയം തീക്കോയിയിലും പത്തനംതിട്ട നെല്ലിക്കാപാറയിലും ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോട്ടയം തീക്കോയിയില്‍ നിരവധി വീടുകള്‍ വെള്ളം കയറി. വാഹനങ്ങള്‍ ഒലിച്ചുപോയി. ഈരാറ്റുപേട്ടയും പാലായും വെള്ളത്തിലാണ്. ഇടുക്കി കോലാഹലമേട്ടിലും ഏലപ്പാറയിലും വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു. രണ്ടിടങ്ങളിലുമായി രണ്ട് പേര്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് വിവരം. ഉപ്പുതറയില്‍ പൊലീസ് ജീപ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞു. തലനാരിഴയ്ക്കാണ് പൊലീസുകാര്‍ രക്ഷപ്പെട്ടത്. കൊക്കയാര്‍ ചപ്പാത്തില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →