17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; അസമിൽ പ്രളയം രൂക്ഷം
ന്യൂസ് ഡെസ്ക്
4 August 2026, 9:05 am
രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. കേരളത്തിന് പുറമെ തമിഴ്നാട്, ഡൽഹി, ഉത്തർപ്രദേശ്, ബിഹാർ, ജമ്മു കശ്മീർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അതേസമയം, പ്രളയം രൂക്ഷമായ അസമിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്. സംസ്ഥാനത്ത് പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 87 ആയി ഉയർന്നു. ഏഴ് ജില്ലകളിലായി 1.28 ലക്ഷം ജനങ്ങളെയാണ് ദുരന്തം ബാധിച്ചത്. നിരവധി ഗ്രാമങ്ങൾ ഇപ്പോഴും പൂർണ്ണമായും വെള്ളത്തിനടിയിലാണ്.
Read More
നാല് വയസ്സുകാരിയായ കൊച്ചുമകളെ പീഡിപ്പിച്ചു ; യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച് റോഡിലൂടെ വലിച്ചിഴച്ച് മുത്തശ്ശി
അടുത്ത വർഷത്തോടെ ഒരു കോടി യുവാക്കൾക്ക് എഐയിൽ പരിശീലനം നൽകും : പ്രധാനമന്ത്രി നരേന്ദ്രമോദി
തലപ്പാവിലും ഫാഷൻ! 2014 മുതൽ 2026 വരെ പ്രധാനമന്ത്രി ധരിച്ച സ്വാതന്ത്ര്യദിന തലപ്പാവുകളിലൂടെ…
ന്യൂസ് ഡെസ്ക്
View all posts →