അവന് ഉദയനിധി അല്ല ‘അശ്ലീല-നിധി’; തമിഴ്നാട് പ്രതിപക്ഷ നേതാവിനെ തൃഷയ്ക്കെതിരായ പരാമര്‍ശത്തില്‍ കടന്നാക്രമിച്ച് ടിവികെ
നടി തൃഷയെക്കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ കടുത്ത നിലപാടുമായി ടിവികെ (TVK).
‘അദ്ദേഹം ഉദയനിധിയല്ല, ‘അശ്ലീല-നിധി’ (Vulgar-Nidhi) ആണെന്നാണ് തൃഷയ്ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയതിന് ചൊവ്വാഴ്ച രാവിലെ ഡിഎംകെ നേതാവിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ടിവികെ നേതാവായ അമേരിക്കൈ നാരായണന്റെ പ്രതികരണം. ജൂനിയര്‍ സ്റ്റാലിന്റെ പ്രസംഗം ‘അശ്ലീലസ്വഭാവമുള്ളത്’ (vulgar) ആണെന്ന് ടിവികെ നേതാവ് ചൂണ്ടിക്കാണിച്ചു.
‘എന്താണ് അദ്ദേഹത്തിന്റെ പേര്? ‘വള്‍ഗര്‍-നിധി’ എന്നാണോ? അദ്ദേഹത്തെ ഉദയനിധി എന്ന് വിളിക്കരുത്. അദ്ദേഹം തന്റെ പേര് ‘വള്‍ഗര്‍-നിധി’ എന്നാക്കി മാറ്റണം,’
ഉദയനിധി സ്റ്റാലിന്റെ വാക്കുകള്‍ അപമാനകരമാണെന്നും അദ്ദേഹം തമിഴ്നാടിന്റെ ഭാഗമാണെന്നതില്‍ ലജ്ജിക്കുന്നുവെന്നും അമേരിക്കൈ നാരായണന് പറഞ്ഞു. അറസ്റ്റിനെ ന്യായീകരിച്ചുകൊണ്ട് ടിവികെ നേതാവ് പറഞ്ഞത്, മുഖ്യമന്ത്രി വിജയിനെതിരെയോ സര്‍ക്കാരിനെതിരെയോ സംസാരിച്ചതിനല്ല ഉദയനിധിയെ അറസ്റ്റ് ചെയ്തതെന്നാണ്. ‘ഒരു സ്ത്രീയെ അപമാനിച്ചതിനാണ് ഉദയനിധിയെ പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ സ്ത്രീകളെ ജൂനിയര്‍ സ്റ്റാലിന് അവഹേളിച്ചിരിക്കുന്നുവെന്നും ടിവികെ നേതാവ് ചൂണ്ടിക്കാട്ടി.
ചൊവ്വാഴ്ച രാവിലെ നടന്ന നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവില്‍, തൃഷയെക്കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ പൊലീസ് ഉദയനിധി സ്റ്റാലിനെ ചെന്നൈയിലെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
തിങ്കളാഴ്ച തഞ്ചാവൂരില്‍ കാവേരി തര്‍ക്കവുമായി ബന്ധപ്പെട്ട പ്രതിഷേധയോഗത്തെ അഭിസംബോധന ചെയ്യവെയാണ് കാവേരി വെള്ളം ഒരു തുള്ളി പോലും തമിഴ്നാടിന് ലഭിക്കാഞ്ഞിട്ടും മുഖ്യമന്ത്രി വിജയ് ഇക്കാര്യത്തില്‍ നിസ്സംഗത പാലിക്കുകയാണെന്ന് ഉദയനിധി ആരോപിച്ചത്. എന്നാല്‍, ജനക്കൂട്ടത്തിനിടയില്‍ നിന്ന് ഒരാള്‍ ‘തൃഷ, തൃഷ’ എന്ന് വിളിച്ചുപറഞ്ഞതോടെയാണ് അശ്ലീല ചുവയോടെയുള്ള പരാമര്‍ശം ഉദയനിധി നടത്തിയത്. പ്രസംഗത്തിനിടെ മുഖത്ത് ഒരു പരിഹാസച്ചിരിയുമായി അശ്ലീലച്ചുവയുള്ളതും ദ്വയാര്‍ത്ഥം വരുന്നതുമായ പരാമര്‍ശം നടത്തിയ ഉദയനിധിക്കെതിരെ കടുത്ത രാഷ്ട്രീയ വിമര്‍ശനമാണ് ഉയരുന്നത്.
35 ലക്ഷത്തിന്റെ ബാഗ്, 21 ലക്ഷത്തിൻ്റെ വാച്ച്, 6100ൻ്റെ കുട! സിമ്പിൾ സാരിയിൽ പാർലമെൻ്റിൽ എത്തിയ കങ്കണയുടെ ആഡംബര വസ്തുക്കളുടെ വിലകേട്ട് കണ്ണുതള്ളി ആരാധകർ
സിജെപി യോഗത്തിന് ഹാള്‍ നല്കിയാല് തല കീഴായി കെട്ടിത്തൂക്കുമെന്ന് ഭീഷണി; ഇതെല്ലാം ചെയ്യുന്നത് ബിജെപി: അഭിജിത് ദീപ്കെ