‘ഞാനാണ് കൂടെ അഭിനയിക്കുന്നതെന്നറിഞ്ഞപ്പോൾ അയാൾ ഒഴിവായി, പ്രായമുള്ള ക്യാരക്ടർ റോളുകളാണല്ലോ ഞാൻ ചെയ്യുന്നത്’; മഞ്ജു പിള്ള
മലയാളികളുടെ ഇഷ്ട താരമാണ് നടി മഞ്ജു പിള്ള ഇന്ന് കടന്ന് പോകുന്നത്. കരിയറിലെ മികച്ച കാലഘട്ടത്തിലൂടെ കടന്ന് പോകുന്ന മഞ്ജു പിള്ള ഒരു പ്രമുഖ നടൻ തനിക്കൊപ്പം സിനിമ ചെയ്യാൻ വിസമ്മതിച്ചതിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു പ്രാവശ്യമല്ല, മൂന്ന് നാല് പ്രാവശ്യം താനാണ് കൂടെ അഭിനയിക്കുന്നതെന്ന് മനസിലാക്കിയ അയാൾ പിൻവാങ്ങി എന്ന് മഞ്ജു പറയുന്നു. ആ ആർട്ടിസ്റ്റ് ഇപ്പോഴും സജീവമായി സിനിമാ രംഗത്തുണ്ടെന്നും മഞ്ജു പിള്ള പറയുന്നു.
ഒരു ആർട്ടിസ്റ്റ് അയാളുടെ കൂടെ ഞാനാണ് അഭിനയിക്കുന്നതെന്ന് കേട്ടപ്പോൾ അതിൽ നിന്ന് ഒഴിവായത് ഞാൻ കേട്ടിട്ടുണ്ട്. ഒരു പ്രാവശ്യമല്ല, മൂന്ന് നാല് പ്രാവശ്യം. ഇവരെയൊക്കെ എനിക്കറിയാം. ഞാൻ കണ്ടാൽ ചിരിക്കും, സംസാരിക്കും. ഇക്കാര്യം അറിയാമെന്ന് ഭാവിക്കില്ല. കാരണം ഇതിനൊക്കെ തീരുമാനമുണ്ടാക്കുന്നത് ഞാനല്ല,. കർമ്മയുണ്ട്. കർമ്മയിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ എന്നും മഞ്ജു പിള്ള പറയുന്നു.
മഞ്ജു പിള്ള പറ്റില്ലെന്നല്ല പുള്ളി പറയുന്നത്. ഒഴിവാകുകയാണ്. ആദ്യം ചെയ്യാമെന്ന് പറയും. ഞാനാണ് കൂടെ അഭിനയിക്കുന്നതെന്ന് പറയുമ്പോൾ സമയമില്ല, നീ ഒന്നും കൂടെ തിരുത്തി വാ എന്നൊക്കെ പറഞ്ഞ് ഒഴിവാകും. തുടക്കത്തിലൊക്കെ അത് വേദനിപ്പിച്ചിരുന്നു. ആ ആക്ടർ എങ്ങനെയാണ് വന്നതെന്ന് അറിയാം. ആ ആക്ടർ എന്തായിരുന്നു എന്ന് നന്നായി അറിയാവുന്ന വ്യക്തിയാണ്. ആദ്യം ഇവനെന്ത് കണ്ടിട്ടാണ് എന്ന് ചിന്തിച്ചിട്ടുണ്ട്. പക്ഷെ പിന്നീട് ഞാൻ നോർമലായി. പുള്ളി ഇല്ലെങ്കിലും അതിലും വലിയ ആക്ടേർസ് ഇപ്പുറത്തുണ്ട്. അവരുടെ കൂടെ ഞാൻ അഭിനയിക്കുന്നുണ്ട്.
അയാൾക്ക് മുൻ വൈരാഗ്യം ഒന്നുമില്ല. എന്താണെന്ന് എനിക്കറിയില്ല. എനിക്കൊരു നായികയുടെ മുഖം ഇല്ലാത്തത് കൊണ്ടായിരിക്കാം. ഞാൻ പ്രായമുള്ള ക്യാരക്ടർ റോളുകളാണല്ലോ ചെയ്യുന്നത്. ചിലപ്പോൾ അത് കൊണ്ടായിരിക്കാം. അറിയില്ല. ഈ നടൻ പ്രൊജക്ടുകളിൽ നിന്ന് മാറിയപ്പോൾ ആദ്യത്തെ പ്രാവശ്യം സാധാരണയായി ഞാൻ കണ്ടു. രണ്ടാമത്തെ പ്രാവശ്യം മാറിയപ്പോൾ ചെറിയൊരു സംശയം. മൂന്നാമത്തെ പ്രാവശ്യം ഞാനാണെന്ന് അറിഞ്ഞാൽ പുള്ളി ചെയ്യില്ലെന്ന് ഞാനങ്ങോട്ട് പറയുകയായിരുന്നു എന്നും മഞ്ജു പിള്ള പറയുന്നു.
ബിഗ് ബോസ് സ്ക്രിപ്റ്റടോ? പ്രതികരണവുമായി മുൻ മത്സരാർത്ഥി എലീന പടിക്കൽ
‘എനിക്ക് അമ്മയാകാൻ കഴിയില്ല, അതുകൊണ്ട് സെന്റിമെന്റ്സ് എടുക്കില്ല’; ഹെലൻ ഹെലൻ ഓഫ് സ്പാർട്ടക്കെതിരെ ദീപ്തി കല്യാണി