Wednesday, 19 August 2026
‘Honest storytelling is a powerful means of change
10:26:08 AM IST
Celebrity Talk

കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? ആരാധകന്റെ ചോദ്യത്തിന് പ്രിയാ വാര്യരുടെ മറുപടി

ആൻ മരിയ കെ ജോസ് 6 August 2026, 11:46 am
SHARE

കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ?. കുട്ടിക്യൂറ പ്രോഡക്റ്റ് ലോഞ്ച് പ്രോഗ്രാമിനെത്തിയ നടി പ്രിയാ വാര്യരോട് ഒരാൾ ചോദിച്ച ചോദ്യമാണ് ശ്രദ്ധനേടുന്നത്. ഈ കാവി കളർ ഡ്രസ്സ് തിരഞ്ഞെടുക്കാൻ ഉള്ള കാരണമെന്താണ്? എന്നാണ് പ്രിയയോട് പൊതുവേദിയിൽ ഒരാൾ ചോദിക്കുന്നത്. എന്നാൽ നിരുത്സാഹത്തോടെ ‘എൻ്റെ പൊന്നു ചേട്ടാ’ എന്നാണ് പ്രിയ പറയുന്നത്.

പ്രമുഖ പേഴ്‌സണല്‍ കെയര്‍ ബ്രാന്റുകളിലൊന്നായ കുട്ടികൂറയുടെ പ്രൊമോഷന്‍ പരിപാടിയില്‍ നിന്നുള്ള പ്രിയ വാര്യരുടെ വിഡിയോയാണ് വൈറലാകുന്നത്. ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ചായിരുന്നു പരിപാടിയ്ക്ക് പ്രിയ എത്തിയത്. വര്‍ഷങ്ങളായി കുട്ടികൂറ ബ്രാന്റിനോട് ചേര്‍ന്നു നില്‍ക്കുന്ന നിറമാണ് ഓറഞ്ച്. എന്നാല്‍ പ്രിയ ഈ നിറം തെരഞ്ഞെടുത്തതിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നായിരുന്നു യൂട്യൂബര്‍ക്ക് അറിയേണ്ടിയിരുന്നത്.

‘ബോട്ടിലിന്റെ കളര്‍ തെരഞ്ഞെടുക്കാനുളള കാരണമെന്താണ്?’ എന്നായിരുന്നു ചോദ്യം. ‘എന്റെ പൊന്നു ചേട്ടാ, അത് വര്‍ഷങ്ങളായി അങ്ങനെ അതല്ലേ’ എന്നായിരുന്നു പ്രിയയുടെ മറുപടി. ‘അതുകൊണ്ടാണോ കാവി ഡ്രസ് ഇട്ടത്?’ എന്നായി യൂട്യൂബര്‍. ‘ബ്രാന്റിനോട് യോജിക്കുന്നതിനാലാണ്.’ എന്ന് പ്രിയ വ്യക്തമാക്കിയപ്പോള്‍ കേരളത്തില്‍ ഓറഞ്ച് അലേര്‍ട്ടാണ് ഓര്‍മിപ്പിക്കുകയായിരുന്നു യൂട്യൂബര്‍.

യൂട്യൂബറുടെ ചോദ്യം സോഷ്യല്‍ മീഡിയയുടെ പരിഹാസം നേരിടുകയാണ്. ‘ഞാന്‍ എനിക്ക് ഇഷ്ടമുള്ളത് ഇടും പോടാ എന്ന് പറയണം, എന്റെ പൊന്നു മണ്ട, ഇപ്പൊ അവള്‍ ബിജെപിയില്‍ ഉണ്ടെന്ന് പറയണമായിരിക്കും,പൊന്ന് മരവാഴേ നയിച്ച് തിന്നൂടെ?, എന്ത് ചോദ്യമാണെടാ ഇത്? ഇഷ്ടപ്പെട്ട കളര്‍ പറഞ്ഞാല്‍ കുഴപ്പം, ഇഷ്ടമുള്ള ഡ്രസ് ധരിച്ചാല്‍ കുഴപ്പം. എന്തുവാടെ ഇത്? ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടവും അഭിപ്രായവും ഉണ്ടാകും. അതിനെയും പ്രശ്‌നമാക്കേണ്ട കാര്യമില്ല, എന്റെ പൊന്ന് മരവാഴേ എന്നാ ഊള ചോദ്യം ആടോ, എന്താല്ലേ ഇഷ്ട്ടപ്പെട്ട കളര്‍ ഡ്രസ്സ് ഇടാന്‍ പോലും ഇവിടെ അവകാശമില്ല, വിദ്വേഷം പരത്താന്‍ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുന്ന ചില മീഡിയ, വീണ്ടും ആവര്‍ത്തിക്കുന്നു, നാട്ടുകാര്‍ ഈ ഓണ്‍ലൈന്‍ മാപ്രകളുടെ കണ്ണും ചിറിയും ഒന്നാക്കി കൊടുക്കാന്‍ ഇടപെടണം’ എന്നിങ്ങനെയാണ് കമന്റുകള്‍.

ഒരാൾ ഒരു ഡ്രസ്സ് തിരഞ്ഞെടുക്കുമ്പോൾ അതിന് പിന്നിൽ എല്ലായ്പ്പോഴും രാഷ്ട്രീയം അന്വേഷിക്കേണ്ട കാര്യമുണ്ടോ ധരിക്കുന്നത് വ്യക്തിപരമായ ഇഷ്ടമാണ്. അതിനെ അനാവശ്യ വിവാദമാക്കേണ്ടതില്ല. മുൻപും ഇത്തരത്തിൽ പല സമഭാവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു എന്നതും ശ്രദ്ധേയമാണ്.

Read More
s
ആൻ മരിയ കെ ജോസ്
View all posts →