Wednesday, 19 August 2026
‘Honest storytelling is a powerful means of change
05:54:35 AM IST
Cricket

കോഹ്‌ലിയെ പോലെയൊരു മികച്ച താരത്തിനോടൊപ്പം 400 മത്സരങ്ങൾ പൂർത്തിയാക്കാൻ സാധിച്ചതിൽ സന്തോഷം: രോഹിത് ശർമ്മ

SHARE

അപൂര്‍വ്വമായൊരു ചരിത്ര റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ട് ഇതിഹാസ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും. അന്താരാഷ്ട്ര തലത്തില്‍ ഒന്നിച്ച് 400 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ഇന്ത്യന്‍ സഖ്യം എന്ന ചരിത്ര നേട്ടമാണ് ഇരുവരും ചേര്‍ന്ന് പേരിലാക്കിയത്.

ഈ ചരിത്ര നേട്ടത്തെക്കുറിച്ച് രോഹിത് ശര്‍മ്മ വൈകാരികമായി പ്രതികരിച്ചു. വിരാടിനെപ്പോലൊരു ലോകോത്തര കളിക്കാരനൊപ്പം ഇത്രയും നീണ്ട കാലം ഒന്നിച്ച് രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതും ഈ നാഴികക്കല്ല് ഒന്നിച്ച് പിന്നിട്ടതും കരിയറിലെ ഏറ്റവും വലിയ ഭാഗ്യമായാണ് കരുതുന്നതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

‘ഒരു ക്രിക്കറ്റ് താരത്തെ സംബന്ധിച്ച് 400 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുക എന്നത് ചെറിയൊരു കാര്യമല്ല. കരിയറിന്റെ തുടക്കത്തില്‍ ഇത്രത്തോളം മത്സരങ്ങള്‍ കളിക്കാന്‍ കഴിയുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. കഠിനാധ്വാനത്തിന്റെയും പ്രതിബദ്ധതയുടെയും ഫലമായാണ് ഈ നേട്ടത്തിലെത്താന്‍ കഴിഞ്ഞത്. അതിനേക്കാളുപരി, ഇത്രയും വലിയൊരു നാഴികക്കല്ല് വിരാടിനെപ്പോലൊരു മികച്ച കളിക്കാരനൊപ്പം ഒരേ കാലഘട്ടത്തില്‍ പങ്കിടാന്‍ കഴിയുക എന്നത് കൂടുതല്‍ സവിശേഷമാണ്,’ -രോഹിത് പറഞ്ഞു.

Read More
s
സ്പോര്‍ട്സ് ഡെസ്ക്
View all posts →