യുഎഇയിലെ ഈ പാത ഇന്നു മുതല്‍ നാലു ദിവസത്തേക്ക് അടയ്ക്കാന്‍ തീരുമാനിച്ചു

അബുദാബിയിലൂടെ യാത്ര നടത്തുന്നവര്‍ക്ക് പുതിയ മുന്നറിയിപ്പുമായി പോലീസ്. അബുദാബി ദിശയിലേക്ക് ഉള്ള ഷെയ്ഖ് സായിദ് ടണല്‍ ഇന്നു മുതല്‍ നാലു ദിവസത്തേക്ക് അടയ്ക്കാന്‍ തീരുമാനിച്ചു. അതു കൊണ്ട് വാഹനങ്ങള്‍ സീ പാലസ് ടണല്‍ വഴി തിരിഞ്ഞ് പോകണം.

ബുധനാഴ്ച (ജനുവരി 10) മുതല്‍ ശനിയാഴ്ച വരെ ഇതു തുടരും. അര്‍ധരാത്രി 12 മുതല്‍ രാവിലെ 5.30 വരെയാണ് തുരുങ്കം അടയ്ക്കുന്നത്. വെള്ളിയാഴ്ച രാവിലെ 11.30 വരെ ടണല്‍ അടയ്ക്കും.

അറ്റകുറ്റ പണികള്‍ക്ക് വേണ്ടി പാത അടയ്ക്കുന്നത് എന്നു പോലീസ് അറിയിച്ചു.