മോഡേണ വാക്സിന്‍ മാര്‍ച്ച് മാസത്തില്‍ എത്തും

മോഡേണ വാക്സിന്‍ മാര്‍ച്ച് മാസത്തില്‍ കുവൈറ്റില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ അംഗീകൃത വാക്സിനുകളായ ഫൈസര്‍, ആസ്ട്രാസെനെക്ക ഓക്സ്ഫോര്‍ഡ്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയില്‍ ഉള്‍പ്പെടുന്നതാണ് മോഡേണ വാക്സിന്‍.

4809 പേര്‍ക്കാണ് പുതുതായി രാജ്യത്ത് വൈറസ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4809 പുതിയ കേസുകളും, 4299 രോഗമുക്തിയും, ഒരുമരണവുമാണ് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചത് 14.6 ശതമാനം ആണ് രോഗസ്ഥിരീകരണ നിരക്ക്. രാജ്യത്തെ കോവിഡ് രോഗികളുടെ ആകെ എണ്ണം 45339 ആയപ്പോള്‍ 333 പേര്‍ മാത്രമാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത് 48 പേര്‍ അത്യാഹിത വിഭാഗത്തിലാണ്.

അതേസമയം, ഇന്‍ഡോര്‍ ഒത്തുചേരലുകള്‍ തടയുന്നതിനും വ്യാപാരകേന്ദ്രങ്ങളില്‍ ആരോഗ്യമാനദണ്ഡങ്ങള്‍ ഉറപ്പാക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ നിരീക്ഷണം ശക്തമാക്കി. മാന്‍പവര്‍ അതോറിറ്റിയിലെ പ്രത്യേക വനിതാ സ്‌ക്വാഡ് ആണ് ഓഡിറ്റോറിയങ്ങളും കല്യാണമണ്ഡപങ്ങളും കേന്ദ്രീകരിച്ചു ഫീല്‍ഡ് പരിശോധന നടത്തുന്നത്.

മാളുകളിലും വ്യാപാരസ്ഥാപങ്ങളിലും വാണിജ്യമന്ത്രാലയത്തിന്റെയും മുനിസിപ്പാലിറ്റിയുടെയും നേതൃത്വത്തിലാണ് പരിശോധന. ആരോഗ്യമാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ ഇതിനോടകം നടപടി എടുത്തതായി അധികൃതര്‍ അറിയിച്ചു.