50,000 കോടി ഡോളറിന്റെ മെഗാപദ്ധതിയുമായി സൗദി മുന്നോട്ട്: പ്രവാസികള്‍ക്ക് വരാനിരിക്കുന്നത് നല്ല ദിനങ്ങള്‍

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച 50,000 കോടി രൂപയുടെ മെഗാപദ്ധതിയുമായി സൗദി അറേബ്യ മുന്നോട്ട് തന്നെ. പുറത്തു വരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് മെഗാ പ്രൊജക്ടിന്‍റെ ഗുണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ പ്രവാസികള്‍‌ക്കും ലഭിക്കും.

പത്ത് വര്‍ഷത്തിന് ശേഷം സൗദിയുടെ മുഖഛായ തന്നെ മാറ്റുന്ന വന്‍ പദ്ധതിയാണ് നിയോം എന്ന പേരിട്ടിരിക്കുന്ന പ്രൊജക്ടിലൂടെ സൗദി നടപ്പാക്കാനൊരുങ്ങുന്നത്. പദ്ധതി പൂര്‍ണതോതിലാകുന്നതോടെ ലക്ഷക്കണക്കിന് പ്രവാസികള്‍ക്കും തൊഴില്‍ നല്‍കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്.

സൗദി മുഖ്യമായും വരുമാനം നേടുന്ന പാരമ്പര്യ റിസോഴ്സുകളില്‍ നിന്നും മാറി എണ്ണയിതര റിസോഴ്സുകളിലൂടെ വരുമാനം കണ്ടെത്താനാണ് നിയോം പദ്ധതിയിലൂടെ എണ്ണ സമ്പന്ന രാജ്യം ലക്ഷ്യമിടുന്നത്.

രാജ്യത്തെ എണ്ണയിതര വരുമാനം വര്‍ദ്ധിപ്പിച്ച് തൊഴില്‍ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനാണ്. ടൂറിസം, ഭക്ഷ്യോത്പന്നങ്ങള്‍, ഊര്‍ജ്ജം, ബയോടെക്‌നോളജി, ജലവിതരണം തുടങ്ങിയ മേഖലകളിലാണ് പദ്ധതികള്‍ ആരംഭിക്കുന്നത്.

വിഷന്‍ 2030ന്റെ ഭാഗമായി മറ്റു പല പദ്ധതികളും വരുന്നുണ്ട്. സ്വദേശിവത്കരണത്തിന്റെ ഭാഗമായി പ്രവാസികളില്‍ പലര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടെങ്കിലും പുതിയ പദ്ധതികള്‍ പ്രവാസികള്‍ക്ക് പ്രതീക്ഷയേകുന്നതാണ്.

6,500 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്താണ് സൗദിയുടെ മുഖം മാറ്റുന്ന പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.  അയല്‍ രാജ്യങ്ങളായ ഈജിപ്ത്, ജോര്‍ദാന്‍ എന്നിവയുടെ അതിര്‍ത്തികളോട് ചേര്‍ന്നാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.

ആടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ പദ്ധതിയുടെ  ആദ്യ ഘട്ടം പൂര്‍ത്തിയാകുമെന്നാണ് വിലിയരുത്തലുകള്‍. പദ്ധതിയുടെ കൃത്യമായ നിര്‍വഹണത്തിനും മേല്‍നോട്ടത്തിനും സൗദി അറേബ്യ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.

നിയോം പദ്ധതിക്കു പുറെ വിഷന്‍ 2030 എന്ന ഡ്രീം പ്രൊജക്ടുിനും സൗദി തയാറെടുക്കുന്നുണ്ടെന്നാണ് സൂചന.  അതേസമയം, സൗദിയില്‍ അടുത്തിടെ വരുത്തിയ സാമ്പത്തിക അച്ചടക്കത്തിനെതിരേ രാജകുടംബത്തില്‍ നിന്നു തന്നെ പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനിടയില്‍ വാറ്റ് നടപ്പാക്കിയതും പ്രവാസികളെ ഏറെ വലച്ചിരുന്നു.

ഇതിനിടയില്‍  മൊബൈല്‍ ഷോപ്പ്, ജൂവലറി, ടാക്സി മേഖല എന്നിവിടങ്ങളില്‍ സ്വദേശി വല്‍ക്കരണം  കര്‍ശനമായതോടെ ഒട്ടേറെ പ്രവാസികള്‍ക്ക് സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ടിരുന്നു.