നിതാഖാത്തില്‍ പുതിയ പ്രഖ്യാപനവുമായി സൗദി മന്ത്രാലയം

സ്വദേശിവത്കരണ പദ്ധതിയായ നിതാഖാത്തില്‍ സൗദി സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു. സൗദിയിലുള്ള 60 വയസിന് മുകളിലുള്ള വിദേശിവിദഗ്ധര്‍ക്ക് നിതാഖാത്തില്‍ ഇളവ് നല്‍കുമെന്നാണ് സൗദി തൊഴില്‍സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

അതേസമയം, സാധാരണ ജോലിക്കാര്‍ക്ക് സൗദിയുടെ പ്രഖ്യാപനം നേട്ടമാകില്ല. ഫിസിഷ്യന്‍, കാര്‍ഡിയോളജിസ്റ്റ്, വെറ്ററിനറി ഡോക്ടര്‍, ഗൈനക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, ഇ.എന്‍.ടി. കണ്‍സള്‍ട്ടന്റ്, സര്‍ജന്‍, ഡെന്റിസ്റ്റ്, പീഡിയാട്രീഷ്യന്‍, ഓര്‍ത്തോ സ്പെഷ്യലിസ്റ്റ്, പ്രൊഫസര്‍, ലക്ചറര്‍, ഇന്‍വെസ്റ്റര്‍ തുടങ്ങി 107 തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് നിതാഖാത്തില്‍ ഇളവ് അനുവദിക്കുക.

തൊഴില്‍സാമൂഹിക വികസന മന്ത്രി അലി അല്‍ ഗഫീസ് ആണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. വിദഗ്ധ തൊഴിലാളികളെ നിതാഖാത്തില്‍ ഉള്‍പ്പെടുത്തുന്നതോടെ വിവിധ മേഖലകളില്‍ പ്രതസന്ധി സൃഷ്ടിക്കുമെന്ന കണക്കുകൂട്ടലിലാണ് സൗദി പുതിയ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.