ഭാര്യമാരെ സന്തോഷിപ്പിക്കാന്‍ ശ്രമിച്ച വ്യക്തിയെ പോലീസ് പിടികൂടി കാരണം ഇതാണ്

ഭാര്യമാരെ സന്തോഷിപ്പിക്കാനായി മയക്കുമരുന്ന് ഉപയോഗിച്ച വ്യക്തിയെ പോലീസ് പിടികൂടി. ഷാര്‍ജയിലാണ് സംഭവം നടന്നത്. മൂന്നാം തവണയും വിവാഹം കഴിച്ചതോടെ മറ്റു രണ്ടു ഭാര്യമാരുമായി പ്രശ്‌നങ്ങള്‍ തുടങ്ങി. ഇതോടെയാണ് ഭാര്യമാരെ സന്തോഷിപ്പിക്കാനായി മയക്കുമരുന്ന് ഉപയോഗിക്കാന്‍ തുടങ്ങിയത്.

ഇതാണ് 40 കാരനായ യുവാവിനെ പോലീസ് പിടിക്കാന്‍ കാരണമായത്. സംഭവത്തില്‍ താന്‍ നിരപരാധിയാണ്. ഭാര്യന്മാരെ സന്തോഷിപ്പിക്കാനായി തന്റെ മുന്നില്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലായിരുന്നവെന്നു പ്രതി കോടതിയില്‍ പറഞ്ഞു. അവരെ സ്‌നേഹിക്കുന്നതായി ബോധ്യപ്പെടുത്താനും ഭാര്യമാരുടെ ബഹുമാനം വീണ്ടെടുക്കാനുമാണ് താന്‍ മയക്കുമരുന്ന് ഉപയോഗം തുടങ്ങിയതെന്നു അദ്ദേഹം വ്യക്തമാക്കി.

മെതാംഫിറ്റമിന്‍ ക്രിസ്റ്റല്‍ അല്ലെങ്കില്‍ ക്രിസ്റ്റല്‍ മെഥ് എന്ന് അറിയപ്പെടുന്ന മയക്കുമരുന്നാണ് പ്രതി ഉപയോഗിച്ചത്. ഇതു യുഎഇയില്‍ ഷേബു എന്നാണ് അറിയപ്പെടുന്നത്.

തന്റെ മൂന്നാമത്തെ ദാമ്പത്യത്തിനുശേഷം കുടുംബപ്രശ്‌നങ്ങള്‍ ആരംഭിച്ചതോടെ സുഹൃത്താണ് തന്നോട് മയക്കുമരുന്ന് ഉപയോഗിക്കാന്‍ പറഞ്ഞത്. ഇതോടെ എന്റെ സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് ഞാന്‍ ചിന്തിക്കാതായി. മയക്കു മരുന്ന് ഉപയോഗിക്കുന്നത് എന്നെ കൂടുതല്‍ കരുത്താനാക്കിയതായി തോന്നിയ ഭാര്യമാര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങി. ഇതു യുഎഇയില്‍ നിരോധിച്ച കാര്യം താന്‍ അറിഞ്ഞില്ലെന്നും പ്രതി കോടതിയെ ബോധിപ്പിച്ചു.