കുവൈറ്റിൽ ഞായറാഴ്​ച മുതൽ സമ്പൂർണ ലോക്ക് ​ഡൗൺ

 

കുവൈറ്റിൽ ഞായറാഴ്​ച മുതൽ സമ്പൂർണ ലോക്ക്​ ഡൗൺ പ്രഖ്യാപിച്ചു. വെള്ളിയാഴ്​ച ചേർന്ന മന്ത്രിസഭ യോഗത്തി​​ന്റേതാണ് തീരുമാനം. ഗൾഫ് രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനായാണ് ഞായറാഴ്ച മുതൽ സമ്പൂർണ ലോക്ക്​ ഡൗൺ നടപ്പാക്കാൻ കുവൈറ്റ് തീരുമാനിച്ചത്.

മേയ്​ 10 ഞായറാഴ്​ച വൈകിട്ട്​ നാലുമണി മുതൽ മേയ്​ 30 ശനിയാഴ്​ച വരെയാണ്​ പൂർണ നിയന്ത്രണം. വിശദാംശങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിക്കുമെന്ന്​ അധികൃതർ പറഞ്ഞതയാണ് റിപ്പോർട്ട്.