കുവൈറ്റിൽ ഇനി തടവുകാര്‍ക്ക് മാസത്തില്‍ ഒരു ദിവസം ഭാര്യയ്ക്ക് ഒപ്പം കഴിയാൻ അവസരം

കുവൈറ്റിൽ ഇനി  തടവുകാര്‍ക്ക് മാസത്തില്‍ ഒരു ദിവസം ഭാര്യയ്ക്ക് ഒപ്പം കഴിയാന്‍ അവസരം നല്‍കും. ഇതിന് പ്രത്യേക അപ്പാര്‍ട്ട്‌മെന്റ് പണിയും. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന തടവുകാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള ജയില്‍ പരിഷ്‌കരണ പദ്ധതിയില്‍ ആണ് ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Read more

രാജ്യാന്തര മാനദണ്ഡങ്ങള്‍ അനുസരിച്ചാകും പരിഷ്‌കാരം ഉണ്ടാവുക എന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജയില്‍ പരിഷ്‌കരണ ചുമതലയുള്ള അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ സുഐബി വ്യക്തമാക്കി. ശൈത്യകാല ക്യാമ്പുകള്‍, കായിക വിനോദങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍, പുനരധിവാസ പരിശീലന ക്ലാസുകള്‍, തൊഴില്‍ പരിശീലനം, കലാ-സാംസ്‌കാരിക പരിപാടികള്‍ എന്നിവയും തടവുകാര്‍ക്കായി ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല തടവ് കഴിഞ്ഞിറങ്ങുന്നവരെ സമൂഹവുമായി ഇഴുകിച്ചേരാനും മനസ്സില്‍ നിന്ന് കുറ്റവാസനകള്‍ എടുത്തു കളയാനുമുള്ളവയും ആകും പരിഷ്‌കാരങ്ങളെന്നും അദ്ദേഹം പറഞ്ഞു.