ദുബായിയില്‍ നെെറ്റ് ഫിഷ്റ്റില്‍ ജോലി ചെയ്യാന്‍ പൊലീസിന്‍റെ അനുവാദം വേണോ?

ദുബായിയ് സ്വദേശികള്‍ക്ക് രാത്രികാല ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ പൊലീസ് അനുമതി നിര്‍ബന്ധമാക്കിയിരിക്കുകയാണ്. രാത്രികാലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പൊലീസിന്റെ സേവനം ഉറപ്പാക്കാനാണ് പുതിയ നടപടിയുമായി ദുബായ് പൊലീസ് രംഗത്തെത്തിയിരിക്കുന്നത്.

പൊലീസിന്റെ സേവനം ലഭ്യമാകാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

1) നിങ്ങളുടെ പേരുവിവരങ്ങള്‍, സാധാരണ ജോലി ചെയ്യുന്ന സമയം, എന്തുകൊണ്ട് രാത്രികാലങ്ങളില്‍ ജോലി ചെയ്യുന്നു, എന്നീ വിവരങ്ങള്‍ അടങ്ങിയ അപേക്ഷ സമര്‍പ്പിക്കുക

2) അപേക്ഷയൊടൊപ്പം, ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നുള്ള തിരിച്ചറിയല്‍ രേഖ, എസ്റ്റാബ്ലിഷ്‌മെന്റ് സിഗ്നിറ്ററി കാര്‍ഡിന്റെ കോപ്പി, ട്രേഡ് ലൈസന്‍സിന്റെ കോപ്പി എന്നിവയും ചേര്‍ക്കേണ്ടതാണ്.

3) കൂടാതെ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും ദുബായ് മുന്‍സിപ്പാലിറ്റിയില്‍ നിന്നുമുള്ള നോ ഒബ്ജക്ഷന്‍ ലെറ്ററും അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.

4) ബാങ്കുകളിലാണ് ജോലി ചെയ്യുന്നതെങ്കില്‍, സെന്‍ട്രല്‍ ബാങ്കുകളില്‍ നിന്നുള്ള നോ- ഒബ്ജക്ശന്‍ ലെറ്ററും ഹാജരാക്കേണ്ടതാണ്.

സര്‍വ്വീസ് ചാര്‍ജ്ജായി 100 ദര്‍ഹവും, നോളജ് ചാര്‍ജ്ജായി 10 ദര്‍ഹവും, ഇന്നവേഷന്‍ ചാര്‍ജ്ജായി 10 ദര്‍ഹവുമാണ് ഈ സേവനത്തിന് ഈടാക്കുന്നത്.

ദുബായ് പൊലീസിന്റെ വെബ്‌സൈറ്റ് വഴിയോ, സ്മാര്‍ട്ട് ആപ്പുകളിലൂടെയോ, പൊലീസ് സ്റ്റേഷനിലൂടെയോ, ഷോപ്പിംഗ് സെന്ററുകളിലൂള്ള പൊലീസ് കേന്ദ്രങ്ങളിലൂടെയോ അപേക്ഷ സമര്‍പ്പിക്കാം.