ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം പ്രൈസ് മലയാളിക്ക്

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഒരു മില്യണ്‍ ഡോളര്‍ സമ്മാനത്തിന് മലയാളി പ്രവാസിയായ സാബു ആലമിറ്റത്ത് (57) അര്‍ഹനായി. ജൂലൈ 25ന് വാങ്ങിയ 4467 നമ്പര്‍ ടിക്കറ്റിനാണ് ഭാഗ്യസമ്മാനം ലഭിച്ചത്.

ഒമ്പതുവര്‍ഷമായി ദുബായ് എയര്‍പോര്‍ട്ടില്‍ എയര്‍ ട്രാഫിക് എഞ്ചിനീയറായി ജോലി ചെയ്യുകയാണ് ബാംഗ്‌ളൂര്‍ മലയാളിയായ സാബു. സമ്മാനാര്‍ഹമായ തുകയില്‍ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് ഇദ്ദേഹം അറിയിച്ചു.

ബി.എം.ഡബ്ല്യൂ കാര്‍ ഉള്‍പ്പെടെ മറ്റു സമ്മാനങ്ങളും ഇന്ത്യാക്കാര്‍ നേടിയിട്ടുണ്ട്. ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റിന്റെ ഏറ്റവും വലിയ ഭാഗം വാങ്ങുന്നത് ഇന്ത്യാക്കാരാണ്.