സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതിയുമായി ദുബായ് ഹെല്‍ത്ത് അതോറിറ്റി

ദുബായ് ഹെല്‍ത്ത് അതോറിറ്റി(ഡിഎച്ച്എ) രാജ്യത്തെ യുവ ഡോക്ടര്‍മാരുമായി സഹകരിച്ച് സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതിക്ക് തുടക്കമാകുന്നു. ദുബായ് ഹെല്‍ത്ത് ഫോറത്തിന്റെ ആദ്യദിവസം ഡിഎച്ച്എയുടെ യൂത്ത് കൗണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്.

തൊഴിലാളികളും വീട്ടുജോലിക്കാരുമായ നിരവധി പേര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഏറ്റവും കുറഞ്ഞ ഇന്‍ഷുറന്‍സ് പരിധിയിലാണ് ഇവര്‍ വരുന്നത്. നാദര്‍ അല്‍ ഹമര്‍ ഹെല്‍ത്ത് സെന്ററിലാണ് പദ്ധതി ആരംഭിക്കുന്നത്. വെള്ളിയാഴ്ചകളില്‍ രണ്ടു മണി മുതല്‍ വൈകുന്നേരം 7 മണി വരെയാണ് ഇതു പ്രവര്‍ത്തിക്കുക. ഇതു മാസത്തില്‍ രണ്ടു തവണ പ്രവര്‍ത്തിക്കും.

ആവശ്യം അനുസരിച്ച് ഓരോ ആഴ്ചയും ഇത് തുറക്കുന്നതിനുള്ള സാധ്യത പരിഗണിക്കുന്നുണ്ട്. ഫാര്‍മസി, എക്‌സ്‌റേ, 15 രോഗികളെ കിടത്തി ചികിത്സക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള നാല് മുറികള്‍ എന്നിവ ആശുപത്രിയില്‍ ഉണ്ടാകും.