കൊറോണ; യു.എ.ഇയില്‍ സൗജന്യ ചികിത്സ

കൊറോണ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്നതിന് പിന്നാലെ യു.എ.ഇയില്‍ സൗജന്യ ചികിത്സ നല്‍ക്കും. ഇന്‍ഷുറന്‍സ് ഉണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ കൊറോണ വൈറസ് ബാധിച്ചവര്‍ക്ക് ചികിത്സ നല്‍കുമെന്ന് ആരോഗ്യ അധികൃതര്‍ വ്യക്തമാക്കി.

ഇതു സംബന്ധിച്ച് ദുബൈ ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.ഐ) ആശുപത്രികളിലേക്ക് സര്‍ക്കുലര്‍ അയച്ചു. രോഗികള്‍ക്ക് ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ അത് പരിഗണിക്കാമെന്നും ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും സൗജന്യമായി ചികിത്സ നല്‍കാമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Read more

കേസുകള്‍ ഇപ്പോഴും അടിയന്തിര സാഹചര്യങ്ങളായി കണക്കാക്കും.