പ്രവാസികള്‍ക്ക് ആശ്വാസം; ഇന്ത്യയിൽ നിന്ന്​ ദുബൈയിലേക്ക്​ പ്രവേശന വിലക്ക്​ നീങ്ങുന്നു

പ്രവാസികൾക്ക് ആശ്വാസമായി യു.എ.ഇയിൽ നിന്ന്​ ഇന്ത്യയിലേക്ക്​ പ്രവേശന വിലക്ക്​ നീങ്ങഉന്നു. ദുബൈ പുതിയ നിബന്ധനകൾ പ്രഖ്യാപിച്ചു.

ദുബൈ ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റിയാണ് ശനിയാഴ്‍ച ഇന്ത്യ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി പ്രവേശന അനുമതി നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

ജൂണ്‍ 23ന് ഇത് പ്രാബല്യത്തില്‍ വരും. വിലക്ക് നീങ്ങുന്ന സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്ന കാര്യത്തിലും ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.

ജൂലൈ ആറ്​ വരെ വിമാന സർവീസ്​ ഉണ്ടാവില്ലെന്ന്​ എമിറേറ്റ്​സും എയർഇന്ത്യയും അറിയിച്ചിരുന്നു. പുതിയ നിബന്ധന നിലവിൽ വന്നതോടെ അടുത്ത ദിവസം തന്നെ വിമാന സർവീസ്​ തുടങ്ങുമെന്നാണ്​ പ്രതീക്ഷ.