Wednesday, 9 September 2026
‘Honest storytelling is a powerful means of change
12:03:12 PM IST
National

നാല് വയസ്സുകാരിയായ കൊച്ചുമകളെ പീ‍ഡിപ്പിച്ചു ; യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച് റോഡിലൂടെ വലിച്ചിഴച്ച് മുത്തശ്ശി

ന്യൂസ് ഡെസ്ക് 15 August 2026, 3:30 pm
SHARE

തമിഴ്നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു. കെട്ടിട നിർമാണത്തൊഴിലാളിയായ മാണിക്കം (31) ആണ് ആക്രമണത്തിൽ പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഇയാളെ കുളിത്തലൈയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളിത്തലൈയ്ക്ക് സമീപത്തെ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ സമീപവാസിയായ മാണിക്കം കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ്.

വ്യാഴാഴ്ച ഉച്ചയ്ക്ക് കുട്ടിയെ മുത്തശ്ശിയുടെ വീട്ടിലെത്തിക്കാൻ മാതാവ് മാണിക്കത്തെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ ഇയാൾ കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി അവിടെവച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. തുടർന്ന് കുട്ടിയെ മുത്തശ്ശിയുടെ വീടിന് സമീപം ഉപേക്ഷിച്ച് ഇയാൾ കടന്നുകളഞ്ഞു. സംഭവത്തെക്കുറിച്ച് കുട്ടി മുത്തശ്ശിയോട് പറഞ്ഞതോടെയാണ് യുവാവിനെ തേടി മുത്തശ്ശി ഇറങ്ങിയത്.

വെള്ളിയാഴ്ച കുളിത്തലൈ ടൗണിൽ മാണിക്കം ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് മുത്തശ്ശി വെട്ടുകത്തിയുമായി സ്ഥലത്തെത്തി. കുളിത്തലൈ ടോൾ ഗേറ്റിന് സമീപത്തെ ചായക്കടയിൽ മാണിക്കത്തെ കണ്ടതോടെ പിന്നാലെ ഓടിയെത്തിയ മുത്തശ്ശി റോഡിലൂടെ ഇയാളെ വലിച്ചിഴച്ച് പലതവണ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. മുത്തശ്ശിയെ പിന്തുടർന്നെത്തിയ കുട്ടിയുടെ ബന്ധുക്കളും മാണിക്കത്തെ മർദിച്ചതായി റിപ്പോർട്ടുണ്ട്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുളിത്തലൈ പൊലീസ് മുത്തശ്ശിയെ കസ്റ്റഡിയിലെടുക്കുകയും വെട്ടുകത്തി പിടിച്ചെടുക്കുകയും ചെയ്തു. ചികിത്സയിൽ കഴിയുന്ന മാണിക്കത്തിന്റെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

s
ന്യൂസ് ഡെസ്ക്
View all posts →