‘തെറ്റുതിരുത്തിയാൽ ഗോവിന്ദനും കുഞ്ഞിക്കൃഷ്ണനും തിരികെ വരാം, വിമതരായി മത്സരിച്ചവർ വർഗവഞ്ചകർ’: എം. വി. ജയരാജൻ
തെറ്റ് തിരുത്തിയാൽ വിമതരായ ടി. കെ ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാർട്ടിയിൽ തിരിച്ചെത്താമെന്ന നിലപാടിൽ ഉറച്ച് എംവി ജയരാജൻ. പാർട്ടി സെക്രട്ടറിക്ക് ഒരു അതൃപ്‌തിയുമില്ല. താൻ പറഞ്ഞ കാര്യങ്ങളിൽ നിലപാട് പറയേണ്ടത് വിമത എംഎൽഎമാരാണ്. തെറ്റ് തിരുത്തിയത് കൊണ്ടാണ് കെ. ആർ ഗൗരിയമ്മയും എം. വി. രാഘവനും അവസാനകാലത്ത് ചെങ്കൊടിയോടൊപ്പം ചേർന്ന് പ്രവർത്തിച്ചതെന്നും എം. വി. ജയരാജൻ പറഞ്ഞു.
പാർട്ടി നേതൃത്വത്തിന്റെ നിലപാടല്ല എം. വി ജയരാജന്റെ പ്രതികരണമെന്നും ഓരോരുത്തരും ഓരോ ചാനലിൽ സംസാരിക്കുന്നതിന് മറുപടി പറയണ്ടതില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘പാർട്ടിയുടെ ഭാഗമായല്ല അദ്ദേഹം സംസാരിച്ചത്. തെറ്റു തിരുത്തിയാൽ ആരെയും തിരിച്ചെടുക്കും. വർഗ്ഗ വഞ്ചന എന്നതാണ് തെറ്റ്. പക്ഷേ ജി സുധാകരനും ഗോവിന്ദനും കുഞ്ഞികൃഷ്ണനും പാർട്ടിയെ വഞ്ചിച്ച് പോയവരാണ്. വിമതരായി മത്സരിച്ചവർ വർഗവഞ്ചകരാണ്. അവരെ വിമർശിക്കുന്നത് തുടരുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
വഞ്ചന അവർ ചെയ്തിട്ടില്ലെങ്കിൽ ഇതെല്ലാം അവർക്ക് അവസരമാണ്. മറുപടി പറയാതിരുന്നാൽ അവർ വഞ്ചനയാണ് ചെയ്തത് എന്ന് തെളിയിക്കുന്നതാണ്. ഗൗരിയമ്മ അടക്കമുള്ളവർ തെറ്റ് തിരുത്തിയത് കൊണ്ടാണ് അവർ അവസാന കാലത്താണ് എങ്കിലും പാർട്ടിയിൽ മടങ്ങി എത്തിയത്. അവരവരുടെ മണ്ഡലത്തിൽ അനുവദിച്ച കിഫ്ബി പദ്ധതികൾ ഉപേക്ഷിക്കരുത് എന്ന് അവർ കത്തെഴുതുമോ എന്നും അദ്ദേഹം ചോദിച്ചു.
തലയല്ല, ഫ്ലെമിങിന്റെ പകരക്കാരന് ആ ഇംഗ്ലണ്ട് താരം; സൂചന നല്കി അശ്വിന്
ആരോഗ്യവകുപ്പിലെ ഡോക്ടേഴ്സിന്റെ സ്ഥാനക്കയറ്റം ഇനി പ്രത്യേക എച്ച്ആര്‍ സെല്‍ വഴി; സീനിയോറിറ്റി പട്ടിക തയാറാക്കി യഥാസമയം സ്ഥാനക്കയറ്റം നൽകും