Thursday, 13 August 2026
‘Honest storytelling is a powerful means of change
08:45:35 AM IST
Kerala

കേരളത്തിൽ ഗുണ്ടാരാജ്‌; നിസ്സഹായരായി പൊലീസ്, പകച്ചുനിൽക്കുന്ന ജനം

ന്യൂസ് ഡെസ്ക് 28 July 2026, 10:53 am
SHARE

​കേരളത്തിൽ ക്രമസമാധാന നില പൂർണ്ണമായും തകർന്ന് ഗുണ്ടാ–ക്വട്ടേഷൻ സംഘങ്ങൾ അഴിഞ്ഞാടുന്നു. കഴിഞ്ഞ പത്തുവർഷമായി ഒതുങ്ങിയിരുന്ന ഗുണ്ടകൾ വീണ്ടും സജീവമായത് ജനങ്ങളിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. പലയിടത്തും നോക്കുകുത്തിയാകുന്ന പൊലീസിനെ കാഴ്‌ചക്കാരാക്കിയാണ് സംസ്ഥാനത്ത് ഈ ഗുണ്ടാരാജ് അരങ്ങേറുന്നത്.

​തിരുവനന്തപുരത്ത് പട്ടാപ്പകൽ ആർഎസ്എസ് ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള ചേരിപ്പോരിൽ ഒരു യുവാവ് കൊല്ലപ്പെട്ടത് ഈ ഗുണ്ടാ വിളയാട്ടത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. തലസ്ഥാന നഗരിയിൽ ഇത്തരം സംഘങ്ങൾ വിലസുമ്പോൾ, ടെക്നോപാർക്കിൽ ഐടി ജീവനക്കാരികൾക്ക് നേരെ കാപ്പ കേസ് പ്രതിയുടെ ആക്രമണവുമുണ്ടായി. പോത്തൻകോട്, ചിറ്റാറ്റുമുക്ക്, അയിരൂപ്പാറ എന്നിവിടങ്ങളിലും സമാനമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. വെഞ്ഞാറമൂട് ബാറിലെ തീവയ്പിൽ രണ്ടുപേർ മരിച്ചതും, ഇതിനുപിന്നാലെ പൊലീസിന്റെ ഭീഷണിയെ തുടർന്ന് ദൃക്‌സാക്ഷി ആത്മഹത്യ ചെയ്തതും നിയമപാലകരുടെ കടുത്ത വീഴ്ചകളിലേക്കാണ് വിരൽചൂണ്ടുന്നത്.

​ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് പോലും ജനങ്ങൾക്ക് സുരക്ഷയില്ലെന്നതാണ് ഞെട്ടിക്കുന്ന യാഥാർഥ്യം. ഹരിപ്പാട് ശ്രീവത്സം സിൽക്സിന് മുന്നിലെ പെട്ടിക്കട അർധരാത്രിയിൽ ബുൾഡോസർ ഉപയോഗിച്ച് തകർത്തതും, ആലപ്പുഴയിൽ അഖിൽ എന്ന യുവാവിനെ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയതും ഇതിന് തെളിവാണ്.

​കൊച്ചി ഐടി നഗരത്തിലും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. തൃക്കാക്കരയിൽ യുവാക്കളെ മൂന്നംഗ സംഘം ക്രൂരമായി മർദ്ദിച്ചപ്പോൾ, പെരുമ്പാവൂരിൽ കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ ആൾക്കൂട്ട വിചാരണ നടത്തി മൂന്ന് യുവാക്കളുടെ തലമൊട്ടയടിക്കുന്ന പ്രാകൃത സംഭവവുമുണ്ടായി. നഗരമധ്യത്തിൽ ചായ കുടിക്കാനിറങ്ങിയ വിദ്യാർഥിനികളെ പത്തംഗ സംഘം വളഞ്ഞിട്ട് ആക്രമിച്ചതും, യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതും വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.

ഇതിനുപുറമെയാണ് ലഹരിമാഫിയയുടെ അഴിഞ്ഞാട്ടം. അങ്കമാലിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ലഹരിമാഫിയയുടെ ആക്രമണമുണ്ടായതും, കൊച്ചിയിൽ കോൺഗ്രസ് നേതാവ് കെ. സുധാകരൻ എംപി ഗുണ്ടകളെ പങ്കെടുപ്പിച്ച് യോഗം വിളിച്ചതും വൻ വിവാദമായിരുന്നു. സംസ്ഥാനത്ത് ഗുണ്ടകൾക്കും ക്രിമിനലുകൾക്കും ലഭിക്കുന്ന രാഷ്ട്രീയ സംരക്ഷണമാണ് ഭരണകൂടത്തിന്റെ പരാജയമായി മാറുന്നത്.

s
ന്യൂസ് ഡെസ്ക്
View all posts →