വീട്ടിനുള്ളിലെ മലിനവായൂ അപകടകാരി; പ്രതിരോധിക്കാന്‍ ഈ ചെടികളെ കൂട്ടുപിടിക്കാം

Gambinos Ad
ript>

വായൂ മലിനീകരണത്തെ കുറിച്ചു നമ്മള്‍ ദിനംപ്രതി കേള്‍ക്കുന്നുണ്ട്. അന്തരീക്ഷമലിനീകരണം പണ്ടെങ്ങും ഇല്ലാത്തത്ര ഭീകരമാംവിധം കൂടികൊണ്ടിരിക്കുകയാണ്. ഇതിന്റെ അന്തരഫലമായി ഒരുപിടി രോഗങ്ങളും വ്യാപകമായി കൊണ്ടിരിക്കുകയാണ്. ശ്വാസകോശകാന്‍സര്‍, അസ്മ, ഹൃദ്രോഗം എന്നിങ്ങനെ വായുമലിനീകരണം മൂലം പലതരത്തിലെ രോഗങ്ങള്‍ മനുഷ്യനെ പിടികൂടുകയാണ്.  എന്നാല്‍ ഈ മലിനീകരണം വീടിനു പുറത്തു മാത്രമാണ് എന്ന് കരുതിയെങ്കില്‍ തെറ്റി. ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്താകമാനം  4.3 മില്യന്‍ ജനങ്ങളാണ് വീട്ടിനുള്ളില്‍ നിന്നുള്ള അന്തരീക്ഷമലിനീകരണം മൂലം മാത്രം മരണമടയുന്നത്. ഇതില്‍  3.8 മില്യന്‍  മരണങ്ങള്‍ സംഭവിക്കുന്നതും കാന്‍സര്‍, ശ്വാസകോശരോഗങ്ങള്‍, ഹൃദ്രോഗം എന്നിവ മൂലമാണ്.

Gambinos Ad

എങ്ങനെയാണ് വീട്ടിനുള്ളില്‍ ഇത്രയധികം മലിനവായൂ എന്നാണോ ചിന്തിക്കുന്നത് ? എങ്കില്‍ കേട്ടോളൂ നമ്മള്‍ പാചകം ചെയ്യുന്നത് മുതല്‍ തറ തുടയ്ക്കുന്ന ലോഷനുകള്‍ വരെ വീട്ടിനുള്ളിലെ വായുവിനെ മലിനമാക്കുകയാണ്. എന്തിനു നമ്മള്‍ ഉപയോഗിക്കുന്ന എയര്‍ ഫ്രഷ്നറുകള്‍, ഡിയോഡറന്റുകള്‍, ഫര്‍ണിച്ചര്‍ പോളിഷ് എല്ലാം വായുവിനെ മാലിനമാക്കുന്നുണ്ട്. എന്നാല്‍ അന്തരീക്ഷമലിനീകരണം കുറയ്ക്കാന്‍ സഹായിക്കുന്ന ചില വസ്തുക്കള്‍ നമുക്ക് ചുറ്റുമുണ്ട്. പ്രകൃതിയുടെ സ്വന്തം നാച്ചുറല്‍ പ്യൂരിഫയറുകള്‍ എന്നാണു ഇവ അറിയപ്പെടുന്നത്. ഇവ വീട്ടിനുള്ളില്‍ വെച്ചാല്‍ അന്തരീക്ഷമലിനീകരണം ഒരളവു വരെ തടയാന്‍ സാധിക്കും.

അലോവേര

ഒരുപാട് ഔഷധഗുണങ്ങള്‍ ഉള്ളതാണ് അലോവേര.  ഇതിന്റെ ഇലകളില്‍ നിറഞ്ഞിരിക്കുന്ന ജെല്ലില്‍ മ്യൂക്കോപോളിസാക്കറൈഡുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതില്‍ വിറ്റമിനുകള്‍ , അമിനോ ആസിഡുകള്‍ , ഇരുമ്പ് , മാംഗനീസ് , കാത്സ്യം , സിങ്ക് , എന്നിവയും അടങ്ങിയിട്ടുണ്ട്. ഒരു  നല്ല ആന്റി ഓക്സിഡന്റ് കൂടിയാണ് ഇത്. രോഗപ്രതിരോധശേഷിയെ  വര്‍ദ്ധിപ്പിക്കുവാനും പൂപ്പല്‍ , ബാക്ടീരിയ എന്നിവയെ ചെറുക്കാനും ഇതിന് കഴിവുണ്ട്.

സ്പൈഡര്‍ പ്ലാന്റ് 

നമ്മുടെ വീടുകളില്‍ വളരെ സാധാരണമായി കാണുന്ന ഒന്നാണ് ഈ ചെടി. കാര്‍ബണ്‍ മോണോസൈഡ്, ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സീന്‍ എന്നിവയ്ക്ക് എതിരെ രക്ഷാകവചം തീര്‍ക്കാന്‍ ഇതിനു സാധിക്കും. ഫര്‍ണിച്ചര്‍ പെയിന്റില്‍ നിന്നും, ഡിറ്റര്‍ജെന്റില്‍ നിന്നുമെല്ലാം പുറംതള്ളുന്നത് ഇതാണ്.

സ്നേക്ക് പ്ലാന്റ് 

ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സീന്‍, ട്രൈക്ലോറോഎത്ത്ലിന്‍ എന്നീ വാതകങ്ങളില്‍ നിന്നും നമ്മെ സംരക്ഷിക്കാന്‍ ഇതിനു സാധിക്കും. പകല്‍ കാര്‍ബോണ്‍ മോണോസൈഡ് വലിച്ചെടുക്കുകയും രാത്രി ഓക്സിജന്‍ പുറംതള്ളുകയും ചെയ്യാന്‍ ഇതിനു സാധിക്കും.

ബാംബൂ  പാം  

ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സീന്‍, ട്രൈക്ലോറോഎത്ത്ലിന്‍, സൈലിന്‍ എന്നിവ വലിച്ചെടുക്കാന്‍ ഏറ്റവും നല്ല ചെടിയാണ് ഇത്. വീട്ടിനുള്ളില്‍ വെയ്ക്കാന്‍ ഏറ്റവും മനോഹരമായ ഈ ചെടിയ്ക്ക് ദീര്‍ഘനാള്‍ ജലം ഇല്ലാതെ വളരാനും സാധിക്കും.

 വാര്‍നെക്ക് ഡ്രാസീന 

പേര് കേട്ട് ഞെട്ടണ്ട ഈ ചെടി മിക്കവീടുകളിലും ഉണ്ട്. സൂര്യപ്രകാശം തന്നെ കുറഞ്ഞ അളവില്‍ ആവശ്യമായ ഈ ചെടി വീട്ടിനുള്ളില്‍ 12 അടി വരെ വലിപ്പത്തില്‍ വളരും. വിഷവായുവലിച്ചെടുക്കാന്‍ ഇതിനും വളരെയധികം സാധിക്കും.