സഫാരി പാര്‍ക്കില്‍ കൈകുഞ്ഞിനേയും കുടുംബത്തേയും ചീറ്റകള്‍ വളഞ്ഞു; രക്ഷപ്പെടലിന്റെ വീഡിയോ വൈറല്‍!

Gambinos Ad
ript>

നെതര്‍ലാന്‍ഡിലെ സഫാരി പാര്‍ക്കില്‍ കൈക്കുഞ്ഞുമായി എത്തിയ കുടുംബം കാര്‍ നിര്‍ത്തി ചിത്രം പകര്‍ത്തുന്നതിനിടയില്‍ കൂട്ടമായി എത്തിയ ചീറ്റകള്‍ വളഞ്ഞു. പാര്‍ക്ക് ആസ്വദിക്കാനായി എത്തിയ ഫ്രഞ്ച് കുടുംബത്തിനു നേരെയാണ് ചീറ്റപ്പൂലികള്‍ പാഞ്ഞടുത്തത്.

Gambinos Ad

വാഹനം നിര്‍ത്തി ഫോട്ടോ എടുക്കരുതെന്നും ഭക്ഷണസാധനങ്ങള്‍ കഴിക്കരുതെന്നുമുള്ള പാര്‍ക്ക് അധികാരികളുടെ നിര്‍ദേശം ലംഘിച്ചായിരുന്നു കുടുംബം ചിത്രം പകര്‍ത്താന്‍ ശ്രമിച്ചത്. എന്നാല്‍ ഇതിനിടയില്‍ നാലുദിക്കില്‍ നിന്നും കൂട്ടമായി എത്തിയ ചീറ്റകള്‍ കുടുംബത്തെ വളയുകയായിരുന്നു.

ഉടന്‍ തന്നെ ഇവര്‍ അവിടെ നിന്ന് പിന്‍വാങ്ങാന്‍ ശ്രമിച്ചെങ്കിലും ചീറ്റകള്‍ പാഞ്ഞടുത്ത് വരുകയും ചെയ്തു. കൈകുഞ്ഞുമായി ഓടിയ സ്ത്രി ചീറ്റകളെ തടയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

അപകടം കൂടാതെ കുടുംബം തിരിച്ച് കാറില്‍ കറുന്നത് വരെ ചീറ്റകൂട്ടം ആക്രമിക്കാനായി നില്‍ക്കുകയായിരുന്നു. പിന്നിലായി വന്ന യാത്രികര്‍ വണ്ടി നിര്‍ത്തി ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെയാ്ണ് സംഭവം പുറംലോകം അറിയുന്നത്.അവര്‍ രക്ഷപ്പെട്ടത് അത്ഭുതമെന്നാണ് പാര്‍ക്ക് മാനേജര്‍ പ്രതികരിച്ചത്.

https://youtu.be/hXI_qBnoh3Q