കുരുക്കഴിയാത്ത പല കുറ്റക്യത്യങ്ങളിലും തുമ്പുണ്ടാക്കിയ പൊലീസ്‌ നായയിലെ ചുണക്കൂട്ടി യാത്രയായി; അന്ത്യവിശ്രമം തന്റെ ട്രയിനറുടെ വീട്ടില്‍ തന്നെ

Gambinos Ad
ript>

കുരുക്കഴിയാത്ത പല കുറ്റക്യത്യങ്ങളിലും തുമ്പുണ്ടാക്കാന്‍ സഹായിച്ച ജില്ലാ ഡോഗ് സ്വാഡിലെ മുന്‍ ട്രാക്കര്‍ വിഭാഗത്തിലുള്ള നായ സല്‍മ(11) വിടപറഞ്ഞു. സേനയില്‍ നിന്ന് ഒന്നരവര്‍ഷം മുന്‍പ് വിരമിച്ച സാല്‍മയെ പരിശീലനകനായ കെ.വി പ്രേംജിയാണ് ഏറ്റെടുത്ത് സംരക്ഷിച്ചു വന്നിരുന്നത്.

Gambinos Ad

സല്‍മയെ കൈവിട്ടു കളയാതെ സംസ്ഥാന പൊലീസ് മേധാവിക്കു പ്രത്യേക അപേക്ഷ നല്‍കി പരിശീലകനായ പ്രേംജി തന്നെ സ്വന്തമാക്കുകയായിരുന്നു. വിരമിച്ച നായയെ പരിശീലകന്‍ തന്നെ സ്വന്തമാക്കിയതു കേരള പൊലീസിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു. ഡോഗ് സ്‌ക്വാഡ് ആസ്ഥാനത്തു ലഭിച്ചിരുന്നതിനേക്കാള്‍ ഏറെ സൗകര്യങ്ങളാണു പ്രേംജി സ്വന്തം വീട്ടുമുറ്റത്തു സല്‍മയ്ക്കായി ഒരുക്കിയിരുന്നത്.
എന്നാല്‍ കുറച്ചു മാസങ്ങളായി അസുഖബാധിതനായിരുന്ന സാല്‍മ. ആറു മാസത്തോളമായി ഔദ്യോഗിക തിരക്കുകള്‍ മൂലം തനിക്കു തൃശൂരില്‍ നില്‍ക്കേണ്ടി വന്നതോടെ സല്‍മ കടുത്ത വിഷാദത്തിലായിരുന്നെന്നു പ്രേംജി പറയുന്നത്.

നാഗമ്പടം സദന്‍ കൊലക്കേസ്, മുണ്ടക്കയത്ത് വീട്ടമ്മയുടെ കവര്‍ച്ചാനാടകം, കറുകച്ചാല്‍ കവര്‍ച്ചക്കേസ്, പാമ്പാടിയില്‍ വീട്ടമ്മയെ റബര്‍ തോട്ടത്തില്‍ അടിച്ചു കൊന്ന കേസ്, പഴയിടം ഇരട്ടക്കൊലക്കേസ് എന്നിവയുടെ അന്വേഷണത്തില്‍ പൊലീസിനെ സഹായിച്ചത് സാല്‍മയുടെ ഇടപെടലാണ്. കൂട്ടിക്കല്‍ കുരിശടി തകര്‍ത്ത കേസിലെ നാലു പ്രതികളെയും വീട്ടിലെത്തി പിടികൂടിയ സല്‍മ ഒട്ടേറെ അഭിനന്ദനം നേടിയിരുന്നു.

കൂട്ടിനുള്ളില്‍ സല്‍മയ്ക്ക് ഫാനും മറ്റു സൗകര്യങ്ങളുമടക്കം ഒരുക്കിയാണ് പ്രേംജിി സല്‍മയെ നോക്കി വന്നിരുന്നത്. 2008 ജനുവരി ഒ്‌നിന് സല്‍മക്ക് ആറുമാസം പ്രായമുള്ളപ്പോഴാണ് സേനയുടെ ഭാഗമായി എത്തുന്നത്. ഒന്‍പതു വയസ്സിനിടെ ആയിരത്തിലേറെ കേസുകളുടെ ഭാഗമായി സല്‍മ അഞ്ചുതവണ സംസ്ഥാന ഡ്യൂട്ടിമീറ്റില്‍ ഒന്നാം സ്ഥാനം നേടി. കുമരകത്തെ പ്രേംജിയുടെ വീട്ടില്‍ തന്നെയാണ് സല്‍മക്ക് അന്ത്യവിശ്രമം ഒരുക്കിയത്.ഔദ്യോഗിക ബഹുമതികള്‍ നല്‍കി ഹൈന്തവ ആചാരപ്രകാരമായിരുന്നു മരണാനന്തര ചടങ്ങുകള്‍ നടത്തിയത്.