കണ്ണൂര്‍: രാജ്യത്തെ ആദ്യ അറവുമാലിന്യ വിമുക്ത ജില്ലയാകും

Gambinos Ad

ഡോ: പി.വി മോഹനന്‍

Gambinos Ad

കോഴി മാലിന്യം സംസ്‌ക്കരിക്കാന്‍ റെന്ററിങ്ങ് പ്ലാന്റ്

ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. എന്നാല്‍ സംസ്ഥാനത്തെ റോഡ് സൈഡിലൂടെ മൂക്ക് പൊത്താതെ യാത്ര ചെയ്യാന്‍ കഴിയില്ല എന്നതാണ്
സത്യം. ചാക്കുകളിലും പ്ലാസ്റ്റിക് സഞ്ചികളിലുമാക്കി റോഡരുകില്‍ തളളുന്ന കോഴി മാലിന്യമാണ് ഈ ദുര്‍ഗന്ധത്തിന് കാരണമെന്ന്
കാണാന്‍ കഴിയും. സംസ്ഥാനത്ത് ഇരുപതിനായിരത്തിലധികം കോഴി കടകളുണ്ട്. ഇവിടെ പ്രതിദിനം കൊന്നുവില്‍ക്കുന്നത് 25 ലക്ഷത്തിലധികം കോഴികള്‍! ഇതില്‍ നിന്നുണ്ടാകുന്ന കോഴി അവശിഷ്ടത്തിന്റെ തൂക്കം 1500 ടണ്ണിലധികം വരും. ഇത്രയും കോഴി മാലിന്യങ്ങള്‍ എത്തുന്നത് നമ്മുടെ തോടുകളിലും, പുഴകളിലും, പാതയോരത്തും, ആള്‍പാര്‍പ്പില്ലാത്ത പറമ്പുകളി ലുമാണ്. ഈ മാലിന്യമാണ് തെരുവു നായ്ക്കളുടെ പ്രധാന ആഹാര വും. സ്വന്തമായി മാലിന്യ സംസ്‌ക്കരണ സംവിധാനമുളള ചിക്കന്‍ സ്റ്റാളുകള്‍ സംസ്ഥാനത്ത് പേരിനു പോലുമില്ല. കോഴിക്കടക്കാരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ശാസ്ത്രീയ കോഴി മാലിന്യ സംസ്‌കരണം ചെലവേറിയതാണ്. അതുകൊണ്ടുതന്നെ സ്വന്തമായി സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ ചിക്കന്‍സ്റ്റാളുകാര്‍ക്ക് കഴിയില്ല. കോഴിമാലിന്യം ഇന്ന് ഒഴിവാക്കാനായി ഒരു കിലോ മാലിന്യം എടുത്തു കൊണ്ടു പോയി പാതയോരത്തും, തോട്ടിലും, പുഴയിലും തളളുന്നതിന് 8 രൂപ അങ്ങോട്ടു കൊടുക്കുക യാണ് ഇപ്പോഴത്തെ രീതി. ഇത് ശേഖരിച്ച കൊണ്ടു പോയി നിക്ഷേപിക്കുന്നതിന് അന്യസംസ്ഥാന തൊഴിലാളികളുടെ ഒരു സംഘം തന്നെ പ്രവര്‍ത്തി
ക്കുന്നുണ്ട്.

നിയമങ്ങള്‍

2 മാലിന്യ സംസ്‌കരണ സംവിധാനമില്ലാതെ പ്രവര്‍ത്തിക്കുന്ന ചിക്കന്‍ സ്റ്റാളുകള്‍ക്ക് പുതിയ ഭക്ഷ്യ സുരക്ഷാ നിയമമനുസരിച്ച് ലൈസന്‍സ് ലഭിക്കുകയില്ല. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ചിക്കന്‍ സ്റ്റാളുകളില്‍ നിന്നും ഹോട്ടലുകാര്‍ക്ക് ചിക്കന്‍ വാങ്ങാന്‍ അനുമതിയുമില്ല. ഈ സാഹചര്യത്തില്‍ ആയിരക്കണക്കിന് ചിക്കന്‍ സ്റ്റാളുകള്‍ പൂട്ടേണ്ടി വരും. ഇതൊഴിവാക്കാന്‍ കേന്ദ്രീകൃത കോഴിമാലിന്യ സംസ്‌കരണ സംവിധാനമൊരുക്കുകയാണ് ഏകപോംവഴി. ഇതിനായി ആധുനിക ഡ്രൈ റെന്ററിങ്ങ് പ്ലാാന്റുകള്‍ ജില്ലയില്‍ 2 എണ്ണം വീതം സ്ഥാപിച്ചാല്‍ കോഴിമാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.

കോഴിമാലിന്യം

2 കിലോ ഗ്രാം തൂക്കമുളള ഒരു ഇറച്ചിക്കോഴിയില്‍ നിന്നും ഉണ്ടാകുന്ന
മാലിന്യത്തിന്റെ അളവ്:

രക്തം : 3.5 % (70 ഗ്രാം)
തല, കാല്‍, കുടല്‍മാല : 15.8% (316 ഗ്രാം)
തൂവല്‍ : 12% (240 ഗ്രാം)

ആകെ : 31.3% (626 ഗ്രാം)
അതായത് 2 കിലോ ഗ്രാം തൂക്കമുളള കോഴിയില്‍ നിന്നും 626 ഗ്രാം മാലിന്യം ഉണ്ടാകും. കേരളത്തിലെ ഓരോ ചിക്കന്‍ സ്റ്റാളുകളിലും പ്രതി
ദിനം 501000 കോഴികളെ കൊല്ലുന്നതായാണ് കണക്ക്. അങ്ങിനെ വരു മ്പോള്‍ ഓരോ കോഴിക്കടയിലും 31 കിലോ ഗ്രാം മാതല്‍ 625 കിലോ
ഗ്രാം വരെ മാലിന്യം ഉണ്ടാകും. കേരളത്തില്‍ ഒരു പഞ്ചായത്തില്‍ ശരാശരി 15 ചിക്കന്‍ സ്റ്റാളുകളുണ്ട്. ഇവിടങ്ങളിലുണ്ടാകുന്ന മാലിന്യത്തിന്റെ അളവ് ഏകദേശം 10 ടണ്ണിനടുത്തുണ്ടാകും. എട്ടോ പത്തോ പഞ്ചായത്തുകള്‍ ചേര്‍ന്നാല്‍ പ്രതിദിനം 10 ടണ്‍ മാലിന്യം സംസ്‌ക്കരിക്കുന്ന പ്ലാന്റുകള്‍ സ്ഥാപിക്കുവാന്‍
കഴിയും.

3 സംസ്‌കരണ രീതി കോഴി മാലിന്യം 160°C ല്‍ 6 മണിക്കൂര്‍ നീരാവിയില്‍ പ്രഷര്‍ കുക്കറില്‍ വേവിച്ച് പൊടിയാക്കുന്നതാണ് ഡ്രൈ റെന്ററിങ്ങ് രീതി. വേവിക്കുന്നതോടൊപ്പം അതിലെ ജലത്തിന്റെ അളവ് കുറയ്ക്കുന്നതിനും ഹോമോജിനൈസ് ചെയ്യുന്നതിനുമുളള സംവിധാനങ്ങളുണ്ട്.ഒരു റെന്ററിങ്ങ് പ്ലാന്റില്‍ ഇനിപറയുന്ന യന്ത്ര സംവിധാനങ്ങളാണുളളത്

1. ഡയജസ്റ്റര്‍.
2. മാലിന്യം കൈകാര്യം ചെയ്യുന്ന സംവിധാനം.
3. വാക്വം സൃഷ്ടിക്കുന്ന സംവിധാനം.
4. നീരാവിയുണ്ടാക്കുന്ന സംവിധാനം.
5. ജലാംശം നീക്കുന്ന സംവിധാനം.

തൂവല്‍ ഉള്‍പ്പെടെയുളള എല്ലാ ജൈവ മാലിന്യവും ഹൈഡ്രോലൈസിസ് എന്ന പ്രക്രിയയില്‍ വെന്തു പൊടിക്കുകയാണിവിടെ ചെയ്യുന്നത്.
ഉയര്‍ന്ന സമ്മര്‍ദ്ദത്തിലും ഊഷ്മാവിലും സംസ്‌കരിക്കുന്നതിനാല്‍ഇതില്‍ നിന്നുണ്ടാകുന്ന ഉല്‍പന്നം അണുവിമുക്തവുമായിരിക്കും.cyclonseperator,condensor,scrubbe r.ETPസംവിധാനവും ചിമ്മിനിയുമുളളതുകൊണ്ട് അന്തരീക്ഷമലിനീ
കരണവും ഉണ്ടാക്കുന്നില്ല.

4 മാലിന്യം ഉറവിടങ്ങളില്‍ നിന്നും ശേഖരിച്ച് 6 മണിക്കൂറിനകം സംസ്‌കരണപ്ലാന്റില്‍ എത്തിക്കണം. മാലിന്യം ചീയാന്‍ തുടങ്ങിയാല്‍
ഉല്‍പന്നത്തിന്റെ ഗുണമേന്മ കുറയാനിടയാകും. 6 മണിക്കൂര്‍ കൊണ്ട് 1 ബാച്ച് സംസ്‌കരണം നടക്കും. പ്രതിദിനം 3 ബാച്ച് വരെ സംസ്‌കരിക്കാം
മീറ്റ് മീല്‍ കോഴിമാലിന്യം സംസ്‌കരിച്ചുണ്ടാക്കുന്ന ഉല്‍പ്പന്നമാണ് മീറ്റ് മീല്‍ . ഇതില്‍ 60% മാംസ്യവും 20% കൊഴുപ്പും 6% ജലാംശവും അടങ്ങി

യിട്ടുണ്ട്. കൂടാതെ കാല്‍സ്യം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങളും നല്ല അളവിലുണ്ട്. ഇത് നല്ല ജൈവ വളമായി ഉപയോഗിക്കാം. യാതൊരു
തരത്തിലുളള ദുര്‍ഗന്ധവും ഇല്ലെന്നുളളതും ഇതിന്റെ പ്രത്യേകതയാ ണ്. നായ്ക്കള്‍ക്കുളള തീറ്റ, മത്സ്യത്തിന്റെ തീറ്റ, പൂച്ച തീറ്റ എന്നിവയുടെ
നിര്‍മ്മാണത്തിന് ഉപയോഗിക്കാവുന്നതാണ്. കൂടാതെ കോഴി, പന്നി, എന്നിവയുടെ തീറ്റയിലും ഇത് ചേരുവയാണ്. 1 കിലോ ഗ്രാം
കോഴി മാലിന്യത്തില്‍ 300 ഗ്രാം മീറ്റ് മീല്‍ ലഭിക്കും.

സാമ്പത്തികം

1 1 കിലോഗ്രാം മീറ്റ് മീലിന് 15 രൂപ വില കിട്ടും. നായ തീറ്റയുണ്ടാക്കുന്ന കമ്പനികളാണ് ഇത് എടുക്കുന്നത്. 1000, 2000, 3500, 5000, കിലോഗ്രാം ശേഷിയുളള പ്ലാന്റുകള്‍ നിലവിലുണ്ട്. ഒരു ദിവസം 3 ഷിഫ്റ്റ് വരെ റെന്ററിങ്ങ് നടത്താം. അതനുസരിച്ച് പ്ലാന്റിന്റെ ശേഷിയും തീരുമാനിക്കാം. 3.5 ton /ബാച്ച് ശേഷി ഉള്ള പ്ലാന്റ് സ്ഥാപിക്കാന്‍ ഏകദേശം 2 കോടി രൂപ ചെലവ് വരും. പ്രസ്തുത പ്ലാന്റ് സ്ഥാപിക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നും 20% സബ്‌സിഡി ലഭ്യമാണ്.30 ലക്ഷം പരിധിയുമുണ്ട്

വ്യവസായ സംരംഭമായതിനാല്‍ കെട്ടിട നില്‍മ്മാണ അനുമതി, ബോയിലര്‍ നിര്‍മ്മാണ അനുമതി, മാലിന്യ നിയന്ത്രണ ബോര്‍ഡിന്റെ അനു
മതി എന്നിവ വേണം. യന്ത്ര സാമഗ്രികള്‍ ഒരുക്കുന്നതിന് 30 മീ. X 15 മീറ്റര്‍ വലുപ്പമുളള ഒരു ഷെഡ്ഡ് മതിയാകും. വ്യവസായമായതിനാല്‍
യൂണിറ്റിലേക്കുളള വഴിക്ക് 4 മീറ്റര്‍ വീതിയുളള റോഡ് വേണം. ബ്ലോക്കു തലത്തില്‍ പഞ്ചായത്തുകളുടെ സഹകരണത്തോടെ റെന്റിറിങ്ങ്
പ്ലാന്റുകള്‍ ആരംഭിക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാലിന്യ സംസ്‌കരണത്തിനായി 10% ചെലവാക്കാം. സ്വകാര്യ വ്യക്തികള്‍ക്ക്
ജില്ലാവ്യവസായ കേന്ദ്രം എന്നിവയുടെ സാമ്പത്തീക സഹായം ലഭിക്കും. ബാങ്കില്‍ നിന്നും ലോണും തരപ്പെടുത്തണം. വായ്പാബന്ധിത പദ്ധതി ആയ തിനാല്‍ ബാങ്ക് ലോണ്‍ നിര്‍ബന്ധമാണ്. സ്വകാര്യ വ്യക്തികള്‍ക്ക് സ്വന്തം നിലയില്‍ ആരംഭിച്ചാല്‍ പോലും ഇത് ലാഭകരമായി നടത്താന്‍ കഴിയും.

5 പഞ്ചായത്തുകള്‍ ചിക്കന്‍ സ്റ്റാളുകള്‍ക്ക് ലൈസന്‍സ് കൊടുക്കുമ്പോള്‍ മാലിന്യം ഏറ്റവും അടുുത്തുളള പ്ലാന്റില്‍ എത്തിക്കുമെന്ന എഗ്രിമെന്റ്
നിര്‍ബന്ധമാക്കണം. ജൈവകൃഷിക്ക് ഊന്നല്‍ നല്കുന്ന പഞ്ചായത്തുകള്‍ക്ക് റെന്ററിങ്ങ് പ്ലാന്റ് അഭിലഷണീയമാണ്. കൂടാതെ നമ്മുടെ നാട്ടുവഴികളും, പാതയോരവും, പുഴകളും, തോടുകളും മാലിന്യ വിമുക്തമാകുകയും ചെയ്യും. പാപ്പിനിശ്ശരി മോഡല്‍

കോഴിമാലിന്യപ്രശ്‌നം ഏറ്റവും ഗുരുതരമായി അനുഭവപ്പെടുന്നത് വളപട്ടണം പുഴയും അതിന്റെ കരകളും, ദേശീയ പാതയോരങ്ങളുമാ
ണ്. വളപട്ടണം പാലം മുതല്‍ പാപ്പിനിശ്ശേരിവരെയുള്ള ദേശീയപാതയോരം കോഴിമാലിന്യം നിക്ഷേപിക്കുന്നത് സ്ഥിരം കാഴ്ചയാണ്.
കാവല്‍ക്കാരെ നിര്‍ത്തിച്ചിട്ടുപോലും ഇതിനൊരു പരിഹാരം ആയില്ല. ഈസാഹചര്യത്തിലാണ് പാപ്പിനിശ്ശേരി പഞ്ചായത്ത് റെന്ററിങ്ങ് പ്ലാന്റ് തുട
ങ്ങാന്‍ മുന്നോട്ട് വന്നത്. പഞ്ചായത്തിന്റെ കൈവശമുള്ള 70 സെന്റ് സ്ഥലവും അതിനകത്തുള്ള കെട്ടിടവും ‘ക്ലീന്‍ കണ്ണൂര്‍ വെന്‍ച്ചവേഴ്‌സ് ‘ എന്ന വിദേശമല യാളികളുടെ കൂട്ടായ്മക്ക് നല്‍കുകയാണുണ്ടായത്. ഡോ.പി.വി. മോഹനന്റെ സാങ്കേതികസഹായത്തോടെ നിയമപരമായ എല്ലാ ലൈസന്‍സുകളും, കരസ്ഥമാക്കി പ്ലാന്റ് സ്ഥാപിച്ചു. ഇതിനായി 2.50 കോടി രൂപയോളം ക്ലീന്‍ കണ്ണൂര്‍ വെന്‍ച്ചവേര്‍സിന് ചിലവായി. 60 ലക്ഷം രൂപ ആകെ കണ്ണൂര്‍ ബ്രാഞ്ചില്‍ നിന്നും ലോണും ലഭിച്ചു. 8 മാസം കൊണ്ടാണ് പ്ലാന്റ് പ്രവര്‍ത്തനക്ഷമമായത്.

മാലിന്യ ശേഖരണരീതി കോഴികടകളില്‍ 30 കി.ഗ്രാം വീതം കോഴിമാലിന്യം ശേഖരിക്കാന്‍ കപ്പാസിറ്റിയുള്ള എയര്‍ ടൈറ്റ് ബോക്‌സുകള്‍ കൊണ്ടു വെക്കുന്നു. കോഴികടക്കാര്‍ പ്ലാസ്റ്റിക്കോ, മറ്റ് മാലിന്യങ്ങളോ, കലരാതെ ഇതില്‍ മാലിന്യം നിക്ഷേപിക്കുന്നു. കോഴിക്കടയിലുണ്ടാകുന്ന മാലിന്യത്തിന്റെ അളവ് അനുസ രിച്ചുള്ള ബോക്‌സിന്റെ എണ്ണം അവിടെ കൊടുത്തിരിക്കും.

6 ദിവസം രണ്ടുനേരം ഉച്ചക്ക് 12 മണിക്കും രാത്രി 8 മണിക്കും Puff insulated വണ്ടികള്‍ മാലിന്യം ശേഖരിക്കും. ബോക്‌സിലും വണ്ടികളിലും പഞ്ചായത്തിന്റെയും ക്ലീന്‍ കണ്ണൂര്‍ വെന്‍ച്ചവേര്‍സിന്റെയും സ്റ്റിക്കര്‍ ഉണ്ടാകും. ബോക്‌സില്‍ കൊടുത്തിരിക്കുന്ന നമ്പര്‍ പ്രത്യേകതയുള്ളതായിരിക്കും. വേസ്റ്റില്‍ മറ്റ് മാലിന്യം ചേര്‍ത്താല്‍ ഇതുവഴി തിരിച്ചറിയാന്‍ കഴിയും. പ്ലാന്റില്‍ മാലിന്യ മെത്തിയാല്‍ അത് ഫ്രീസറിലേക്ക് മാറ്റും ഇതിനായി 10 ടണ്‍ ശേഷിയുള്ള ഫ്രീസര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 3.5 ടണ്‍ ശേഖരിച്ചു കഴിഞ്ഞാല്‍ മാലിന്യം ഡയജസ്റ്റിറിലേക്ക് ഓട്ടോമാറ്റിക്ക് കണ്‍വേയര്‍ വഴി നിറക്കും സംഘാടനം ജില്ലയില്‍ ജില്ലാപഞ്ചായത്ത് 2017 18ലെ ബഡജററില്‍ പ്രഖ്യാപിച്ച താണ്. ജില്ലയെ ആദ്യത്തെ അറവുമാലിന്യവിമുക്തജില്ലയാക്കുമെന്നത്. ഇതിനായി ജില്ലാപഞ്ചായത്തുതന്നെ സ്വന്തമായി ഒരു പ്ലാന്റ് സ്ഥാപിക്കാന്‍ പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്.

കൂടാതെ സ്വകാര്യസംരംഭകര്‍ ആരംഭിക്കുന്ന കൂത്തുപറമ്പ്, പയ്യന്നൂര്‍ എന്നിവിടങ്ങളിലെ പ്ലാന്റു
കളും കൂടി സ്ഥാപിച്ചുകഴിഞ്ഞാല്‍ ജില്ലയുടെ പ്രഖ്യാപനം നടപ്പിലാകും. പാപ്പിനിശ്ശേരി പ്ലാന്റ് സ്ഥാപിച്ചതോടുകൂടി ഡി.പി.സി.പ്രത്യേക
യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ചചെയ്തു. കണ്ണൂരിലെ മാലിന്യപ്രശ്‌നങ്ങളും റെന്ററിങ്ങ് രീതികളും പാപ്പിനിശ്ശേരിയില്‍ നടപ്പിലാക്കാന്‍
പോകുന്നകാര്യങ്ങളും ജില്ലാപഞ്ചായത്ത് ആസൂത്രണമെന്ന സമിതി വിദഗ്ദഅംഗം ഡോ.പി.വി.മോഹനന്‍ യോഗത്തില്‍ അവതരിപ്പിച്ചു. പാപ്പി
നിശ്ശേരി പഞ്ചായത്തിലെ സമീപപഞ്ചായത്തുകളായ കല്ല്യാശ്ശേരി, ചെറുകുന്ന്, കണ്ണപുരം, മാടായി, ഏഴോം, നാറാത്ത്, കൊളച്ചേരി, മുണ്ടേരി,
അഴീക്കോട്, ചിറക്കല്‍ എന്നിവയും മുനിസിപ്പാലിററികളായ തളിപ്പറമ്പ്, ആന്തൂര്‍ എന്നിവയും കണ്ണൂര്‍ കോര്‍പ്പറേഷനും പദ്ധതിയുടെ ഭാഗമാ
ക്കാന്‍ തിരുമാനിച്ചു. ഈ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്‍മാരേയും സിക്രട്ടറിമാരേയും പ്രത്യേകം യോഗത്തില്‍ പങ്കെടുപ്പിച്ച്
പ്രവര്‍ത്തനരീതി വിശദീകരിച്ചു. പാപ്പിനിശ്ശേരി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സമീപ പഞ്ചായത്തുകളുടെ യോഗം ചേര്‍ന്ന് പദ്ധതിയില്‍ പങ്കാളികളാകാന്‍ തിരുമാനിച്ചിരുന്നു. കോഴിക്കടക്കാരുടെ സംഘടനാനേതാക്കളുടെയും പ്രതിനിധികളേയും പങ്കെടുപ്പിച്ച നടന്ന മീറ്റിംഗില്‍ പ്രവര്‍ത്തനരീതി അംഗീകരിച്ചു.

7 ഇത് പ്രകാരം 1 കി.ഗ്രാം തൂക്കത്തില്‍ 6 രൂപ നിരക്കില്‍ പ്രൊസസിംഗ് ആന്റ് കലക്ഷന്‍ ചാര്‍ജ്ജായി റെന്ററിംഗ് പ്ലാന്റ് ഉടമകള്‍ക്ക് കോഴികടക്കാര്‍ നല്‍ക്കണം. കോഴി വെയ്‌സ്റ്റെടുക്കുന്ന അന്ന് തന്നെ POS മെഷീന്‍ വെച്ച് ബില്ല്മുറിച്ച് നല്ക്കുകയും വേണം. വേസ്റ്റ് തൂക്കിയെ ടുക്കാനുള്ള വേയിങ്ങ് മെഷീന്‍ വണ്ടിയില്‍ തന്നെയുണ്ടാകും. പ്രതിവര്‍ഷം 10 ശതമാനം വര്‍ദ്ധന നിരക്കുണ്ടാകും. കോഴിക്കടക്കാരുടെ സംഘടന തന്നെ മുന്‍കൈയെടുത്ത് ജില്ലാതലത്തില്‍ മീറ്റിംഗ് വിളിച്ച് ചേര്‍ത്ത് കാര്യങ്ങള്‍ വിശദമാക്കികൊടുത്തു. എല്ലാ വരും അംഗീകരിച്ചു. പാപ്പിനിശ്ശേരി പ്ലാന്റിലേക്ക് മാത്രമേ കോഴിമാലിന്യം കൊടുക്കുവാന്‍ പാടുള്ളൂ എന്ന് സംഘടനയും കോഴികടക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഡി.പി.സിയുടെ തിരുമാനവും ജില്ലാകലക്ടര്‍ പത്രമാധ്യമങ്ങള്‍വഴി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളേയും കോഴികടക്കാരേയും അറിയിച്ചു. റെന്ററിംഗ് പ്ലാന്റ് ഉടമകളും തദ്ദേശസ്വയംഭരണ സ്ഥാപനവും, കോഴിക്കടക്കാരുമായി എഗ്രിമെന്റ് വെക്കണമെന്ന നിര്‍ദ്ദേശ മാണ് ജില്ലാകലക്ടര്‍ നല്‍കിയത്. ആയതുപ്രകാരം എല്ലാ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും അതാതുപ്രദേശത്ത് കോഴിക്കടക്കാരുടെ മീറ്റിങ്ങ് വിളിച്ചു ചേര്‍ത്ത് എഗ്രിമെന്റ് ഡ്രാഫ്രറ്റ് ചര്‍ച്ചചെയ്ത് അംഗീകരിച്ചു. കോഴിക്കടക്കാരുടെ സംഘടനതന്നെ മുന്‍കൈയെടുത്ത് എഗ്രി മെന്റ് ഒപ്പിട്ടു നല്‍കി. എഗ്രിമെന്റ് കോപ്പി ഹാജരാക്കിയാല്‍ മാത്രമേകോഴിക്കടയ്ക്ക് അനുമതി നല്‍കൂ എന്ന കാര്യം നേരത്തെ കോഴിക്കടക്കാരെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ രേഖാമൂലം അറിയിച്ചിരുന്നു. ഈ എഗ്രിമെന്റും തദ്ദേശസ്വയംഭരണ സ്ഥാപനം നല്‍ക്കുന്ന അനുമതിയുമുണ്ടെ ങ്കില്‍ മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ NOC ലഭിക്കുമെന്ന് PCBഎഞ്ചിനീയര്‍ അറിയിച്ചു. ഈ ലൈസന്‍സുകളെല്ലാം ഹാജരാക്കിഫുഡ് സേഫ്റ്റിമാനദ്ണഡങ്ങള്‍ കൂടി പാലിക്കുന്ന കോഴികടകള്‍ക്ക് FSSAI യുടെ അംഗീകാരവും ലഭിക്കും ഇതോടെ ജില്ലയിലെ കോഴിക്കടക ളെല്ലാം നിയമപരമായി അംഗീകാരം ലഭിച്ചതും ശാസ്ത്രീയവുമാ കും. ഡി.പി.സി വിളിച്ചുചേര്‍ത്ത മീറ്റിങ്ങില്‍ സ്ഥിരം അംഗങ്ങള്‍ക്ക് പുറമെ ജില്ലാപോലീസ് മേധാവി മലിനീകരണനിയന്ത്രണ ബോര്‍ഡ് പ്രതിനിധി, ഡെപ്യൂട്ടിഡയറക്ടര്‍( പഞ്ചായത്ത് )എന്നിവരെയും പങ്കെടുപ്പിച്ചി രുന്നു. തുടര്‍ന്ന് ഹരിതമിഷന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാതല അവലോകനയോഗത്തിലും റെന്ററിങ്ങ് പ്ലാന്റിനെ കുറിച്ചുള്ള ചര്‍ച്ചനടന്നു.

8 തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ പാപ്പിനിശ്ശേരി പഞ്ചായത്തിലെ റെന്റ
റിംങ്ങ് പ്ലാന്റിന്റെ സേവനം ഉപയോഗപ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചു. സ്വകാര്യസംരംഭകര്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, ജില്ലാഭരണ
കൂടം, ജില്ലാപഞ്ചായത്ത്, മലിനീകരണനിയന്ത്രണബോര്‍ഡ്, ഹരിത മിഷന്‍, ശുചിത്വമിഷന്‍, കോഴികടക്കാര്‍ അവരുടെ സംഘടന ഇതിനെല്ലാം
പുറമെ. ഈ പദ്ധതി ആരംഭിക്കാന്‍ മുന്നിട്ടിറങ്ങിയ പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട്, സിക്രട്ടറി, ഭരണസമിതി അംഗങ്ങള്‍ എന്നിവരെല്ലാം
ഈ പദ്ധതിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ പദ്ധതി ഇതേമോഡലില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനു കാസര്‍ഗോഡ്, മലപ്പുറം, കോഴി
ക്കോട് ജില്ലകളും മുന്നോട്ട് വന്നിട്ടുണ്ട്. ഇതിനായുള്ള നടപടകള്‍ നടന്നുവരുന്നു. മലപ്പുറത്തും കോഴിക്കോടും 3 പ്ലാന്റുകള്‍ വീതം പണിന
ടക്കുന്നുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ 2 പ്ലാന്റുകള്‍ പണി തുടങ്ങിക്കഴി ഞ്ഞു. 1 പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഇതെല്ലാം സ്വകാര്യസംരംഭകര്‍ നട
ത്തുന്നവയാണ്. പാലക്കാട് മുനിസിപ്പാലിറ്റി സ്വന്തമായി 3.5 ടണ്‍ ശേഷിയുള്ള ഒരു പ്ലാന്റ് സ്ഥാപിക്കുന്നതിന് പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്റെ
T.S ശുചിത്വമിഷന്‍ നല്‍കിക്കഴിഞ്ഞു.