ആമയെ തോല്‍പ്പിക്കുന്ന ഇന്‍റര്‍നെറ്റ് വേഗതയുമായി ഇന്ത്യ;റാങ്കിംഗില്‍ 109-ാം സ്ഥാനം

Gambinos Ad
ript>

 

Gambinos Ad

മൊബൈല്‍ ഇന്റര്‍നെറ്റ് ഡാറ്റാ ഉപയോഗത്തില്‍ ലോകത്ത് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുമ്പോഴും ഡൗണ്‍ലോഡിങി വേഗതയില്‍ ഇന്ത്യ ഏറെ പിന്നില്‍ലെന്ന് റിപ്പോര്‍ട്ട്. 109മത് സ്ഥാനമാണ് രാജ്യത്തിനുള്ളത്.കഴിഞ്ഞ നവംബറില്‍ 8.80 മെഗാബിറ്റ്‌സ് പെര്‍ സെക്കന്റായിരുന്ന ഇന്ത്യയിലെ മൊബൈല്‍ ഡേറ്റ ഡൗണ്‍ലോഡ് വേഗം കഴിഞ്ഞ ഫെബ്രുവരി യില്‍ 9.01ലേക്ക് ഉയര്‍ന്നെങ്കിലും ലോക റാങ്കിങില്‍ മാറ്റം വന്നില്ല.

നോര്‍വേയാണ് ഏറ്റവും മുന്നില്‍ 62.07 എം.ബി.പി.എസ് ആണ് വേഗത. അതേസമയം സ്ഥിരം ഡാറ്റാ കണക്ഷനില്‍ ഇന്ത്യ 76ല്‍ നിന്ന് 67ലേക്ക് നിലമെച്ചപ്പെടുത്തിയതായും ഇന്‍ര്‍നെറ്റ് വേഗം കണക്കാക്കുന്നതില്‍ ലൊകത്തെ മുന്‍നിര സ്ഥാപനമായ ഊക്ല പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

അമേരിക്കയലെ സിയാറ്റില്‍ ആസ്ഥാനമാക്കി പ്രവര്‍ക്കിക്കുന്ന ഇന്റര്‍നെറ്റ് സേവന സ്ഥാപനമാണ് ഉക്ല. 150 കോടി ജിഗാബൈറ്റാണ് രാജ്യത്തിന്റെ ഡാറ്റാ ഉപയോഗമെന്നും അമേരിക്കയുടേയും ചൈനയുടേയും സംയുക്ത ഡേറ്റാ ഉപയോഗത്തേക്കാള്‍ കൂടുതലാണ് ഇതെന്നും നീതി അയോഗ് സി.ഇ.ഓ അമിതാഭ് കാന്ത് വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ സ്ഥിരം കണക്ഷനുകളുടെ വേഗത 18.82ല്‍ നിന്ന് 20.72ലേക്ക് വര്‍ധിച്ചത്. സിങ്കപ്പൂരാണ് ഇതില്‍ മുന്നില്‍. 161.53 എം.ബി.ബി.എസ് ആണ് വേഗത. പതിവായി ഡാറ്റാ ഉപയോഗിക്കുന്നവരില്‍ നിന്ന് നേരിട്ട് വിവരം ശേഖരിച്ചാണ് വേഗത പരിശോധിച്ചതെന്നും രാജ്യത്ത് ഇന്റര്‍നെറ്റ് വേഗത പരിശോധിച്ചെന്നും രാജ്യത്ത് ഇന്റര്‍നെറ്റ് വേഗം പരിശോധിക്കാന്‍ 439 സെര്‍വറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഉക്ല വ്യക്തമാക്കി.