പ്രണയദിനത്തില്‍ സമ്മാനിക്കാം, രണ്ട്‌ലക്ഷം രൂപയുടെ ബര്‍ഗര്‍

Gambinos Ad

പ്രണയദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക്  എന്തെങ്കിലും സ്‌പെഷ്യല്‍ സമ്മാനം നല്‍കാനാഗ്രഹിക്കുന്നവര്‍ക്കിതാ രണ്ട് ലക്ഷം രൂപയുടെ ബര്‍ഗര്‍. യുഎസിലെ ഹോട്ടലിലാണ് സ്‌പെഷ്യല്‍ ബര്‍ഗര്‍ ഡിന്നര്‍ തയ്യാറാക്കുന്നത്. വജ്രം പതിച്ച സ്വര്‍ണമോതിരം ബര്‍ഗറിനോടൊപ്പമുണ്ടാകുമെന്നതാണ് ഡിന്നറിന്റെ പ്രത്യേകത.

Gambinos Ad

പ്രണയദിനത്തില്‍ ഒരു റോസാപ്പൂവ് സമ്മാനിച്ചാലും അത് വിലപ്പെട്ടതായിരിക്കുമെങ്കിലും വ്യത്യസ്തത പരീക്ഷിക്കുന്പോഴാണ് സമ്മാനം മികച്ചതാകുന്നത്. ആശംസ കാര്‍ഡും, ചോക്ലേറ്റും, ടെഡി ബിയറുമെല്ലാം കൊടുക്കുകയെന്ന ആശയം പഴയതായെങ്കില്‍ പുതിയ രീതികള്‍ പരീക്ഷിക്കാം.  മോതിരം വിരലിലണിയിക്കുന്നതിന് പകരം ഡിന്നറിന് കൊണ്ടു പോയി സര്‍പ്രൈസ് നല്‍കാന്‍ ബര്‍ഗര്‍ വിത്ത് റിങ്ങ് പരീക്ഷിക്കാം.

സമ്മാനമായി സ്‌പെഷ്യല്‍ ബര്‍ഗര്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ രണ്ട് ദിവസം മുന്‍പേ ഓര്‍ഡര്‍ ചെയ്യണം. പ്രണയത്തിന് വിലയിടരുതെങ്കിലും സര്‍പ്രൈസ് നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇതൊരു വ്യത്യസ്ത ഐഡിയ തന്നെയാണ്.

This Valentine's Day you can get a Big Boy Burger for only $3k! It also happens to come with an engagement ring to…

Posted by Pauli's Northend on Monday, 5 February 2018