അപ്രതീക്ഷിത പിറന്നാള്‍ ആശംസയിൽ വിങ്ങിപ്പൊട്ടി 84-കാരി; വീഡിയോ

സോഷ്യൽ മീഡിയയിൽ വെെറലായി 84 കാരിയുടെ പിറന്നാൾ ആഘോഷം. തന്‍റെ ഏറ്റവും പ്രിയപ്പെട്ട റെസ്റ്റോറന്‍റില്‍ പിറന്നാള്‍ ദിനത്തില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു 84-കാരിയായ റോസി. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പെട്ടെന്നാണ് പിറന്നാള്‍ ആശംസയുമായി റെസ്റ്റോറന്‍റിലെ ജീവനക്കാര്‍ അപ്രതീക്ഷിതമായി എത്തിയത്.

ജീവനക്കാര്‍ അപ്രതീക്ഷിതമായി ആശംസ നല്‍കിയപ്പോള്‍, വിങ്ങിപ്പൊട്ടി കരയുന്ന റോസിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലായി മാറുന്നത്. പിന്നീട് കണ്ണുനീര്‍ തുടച്ച് പുഞ്ചിരിയോടെ അവര്‍ റെസ്റ്റോറന്‍റ് അധികൃതര്‍ക്ക് നന്ദി പറയുന്നതും വീഡിയോയില്‍ കാണാം.

റോസിയുടെ വീഡിയോ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ‘ഗുഡ്‌ന്യൂസ്‌ഡോഗ്’ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു കോടിക്ക് അടുത്ത് ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടത്.

View this post on Instagram

A post shared by Good News Dog (@goodnewsdog)

നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമൻ്റുമായി എത്തിയിരിക്കുന്നത്. മനസ്സ് നിറച്ച വീഡിയോ, പ്രചോദിപ്പിക്കുന്ന വീഡിയോ, മനോഹരം, കണ്ണു നിറഞ്ഞു തുടങ്ങിയ കമന്‍റുകളാണ് ആളുകള്‍ പങ്കുവച്ചത്.