ഇത്തരം കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ ചെയ്തു നോക്കൂ, കുട്ടികള്‍ മിടുമിടുക്കരാകുന്നത് കാണാം; ഈ ടീച്ചര്‍ സൂപ്പര്‍ എന്ന് സോഷ്യല്‍ മീഡിയ

Gambinos Ad

എന്തിനും ഏതിനും കുഞ്ഞുങ്ങളെ വഴക്ക് പറയുകയും നെഗറ്റീവായി ഇടപെടുകയും ചെയ്ത് അവരുടെ ആത്മവിശ്വാസം തകര്‍ക്കുന്ന മാതാപിതാക്കള്‍ നിരവധിയാണ് നമുക്ക് ചുറ്റും. ഇക്കാര്യത്തില്‍ മാതാപിതാക്കളുടെ സാഹചര്യവും കൂടി കണക്കിലെടുത്താലും കുഞ്ഞുങ്ങളോട് അത്തരത്തില്‍ പെരുമാറരുതെന്നാണ് ഈ മേഖലയില്‍ ഗവേഷണം നടത്തുന്നവരും അറിവുള്ളവരും പറയുന്നത്.

Gambinos Ad

കുഞ്ഞുങ്ങള്‍ക്ക് നമ്മള്‍ ചെയ്യുന്ന ചെറിയ പരിഗണന പോലും അവര്‍ക്ക് വലിയ സന്തോഷം നല്‍കും. ഇക്കാര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ടീച്ചറുടെ വാക്കുകളാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. ചെറിയ കാര്യങ്ങള്‍ നമ്മള്‍ അവരോട് ചെയ്താല്‍ അവര്‍ മിടുക്കരാകുമെന്നാണ് ഡോക്ടര്‍ പറയുന്നത്. മലപ്പുറം സ്വദേശി ഡോ. ഫര്‍ഹ നൗഷാദിന്റെ ക്ലാസാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

കുട്ടികളെ വളര്‍ത്തേണ്ടതുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ക്ക് നല്‍കുന്ന ഒരു ക്ലാസിലെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ‘കുഞ്ഞുങ്ങള്‍ക്ക് കൊടുക്കേണ്ടത് കൊടുക്കേണ്ട സമയത്ത് കൊടുക്കുക, ഇല്ലെങ്കില്‍ നമുക്ക് ഫ്യൂച്ചറുണ്ടാകില്ല, നമ്മുടെ കുട്ടിക്ക് ഫ്യൂച്ചറുണ്ടാകില്ല.’ എന്നാണ് ഡോക്ടര്‍ പറയുന്നതിന്റെ കാമ്പ്.

ജോലിയെല്ലാം കഴിഞ്ഞിട്ട് കുട്ടിയുടെ അടുത്തിരിക്കാം എന്ന് വിചാരിക്കുകയല്ല വേണ്ടത്. കുട്ടിയുടെ അടുത്തിരുന്നതിന് ശേഷം ബാക്കിയുള്ള കാര്യങ്ങള്‍ മതി എന്നതിലാണ് ശ്രദ്ധിക്കേണ്ടത്. മിക്ക വീടുകളിലും കുട്ടികള്‍ കളിച്ചു തളര്‍ന്ന് സെറ്റിയിലോ മറ്റോ കിടന്നുറങ്ങും പിന്നെ അവരെ വാരിയെടുത്ത് കൊണ്ടുകിടത്തലാകും പതിവ്. എന്നാല്‍ കുട്ടികള്‍ ഉറങ്ങാന്‍ നേരം അവര്‍ക്ക് കഥകള്‍ പറഞ്ഞു കൊടുത്ത് അവര്‍ക്കരികില്‍ നിങ്ങളും ഒന്നു കിടന്നുനോക്കൂ. വീട്ടിലെ പാത്രം കഴുകലൊക്കെ അതുകഴിഞ്ഞാവാം എന്നാണ് ഈ ഡോക്ടര്‍ പറയുന്നത്. കുട്ടികള്‍ അന്നന്നു ചെയ്ത തെറ്റുകളില്‍ കുറ്റബോധം തോന്നുന്നത് രാത്രിയാകുമ്പോഴായിരിക്കും. ഈ അവസരം മുതലാക്കി കഥകള്‍ പറഞ്ഞു കൊടുക്കുന്നതിന്റെ കൂട്ടത്തില്‍ കുട്ടികള്‍ക്ക് നല്ല നല്ല കാര്യങ്ങള്‍കൂടി പറഞ്ഞുകൊടുക്കാം. ഡോക്ടര്‍ പറയുന്നു.

ചെറിയ പ്രായത്തില്‍ തന്നെ മൊബൈല്‍ ഫോണ്‍ കളിക്കാന്‍ നല്‍കിയാല്‍ കുട്ടികളുടെ ക്രിയേറ്റിവിറ്റി നശിക്കുമെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു. വളരുന്തോറും സ്‌നേഹപ്രകടനങ്ങളില്‍ മാതാപിതാക്കള്‍ കുറവ് വരുത്തുന്ന രീതിയാണ് നമ്മുടെ സമൂഹത്തിലുള്ളത്. ഇക്കാര്യത്തില്‍ മാറ്റം വരുത്തണമെന്നും കുട്ടികള്‍ എത്ര വലുതായാലും അവരോടുള്ള സ്‌നേഹ പ്രകടനത്തില്‍ യാതൊരു പിശുക്ക് കാണിക്കേണ്ട കാര്യമില്ലെന്നും ഡോക്ടര്‍ പറയുന്നു.