സംസ്ഥാനത്ത് വീണ്ടും കുതിച്ചു സ്വർണവില; പവന് ഇന്ന് 560 രൂപയുടെ വർധന
ന്യൂസ് ഡെസ്ക്
23 July 2026, 11:06 am
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. കേരള ഗോൾഡ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം ഇന്ന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് വർധിച്ചത്.
കഴിഞ്ഞ ശനിയാഴ്ച്ച മുതൽ സ്വർണ് വിലയിൽ ദിവസവും വർധനവാണ് രേഖപ്പെടുത്തുന്നത്. വെറും അഞ്ച് ദിവസത്തിനിടെ പവന് 3,480 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 13,500 രൂപയിലും ഒരു പവന്റെ വില 1,08,000 രൂപയിലുമെത്തി.
അതേസമയം, വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് വെള്ളിയുടെ വില ഗ്രാമിന് 240 രൂപയും 10 ഗ്രാമിന് 2,400 രൂപയുമായി തുടരുകയാണ്.
Read More
‘ചുറുചുറുക്കുള്ള യുവനേതാവ്’; സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയെ എൻഡിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി
‘ദിവസവും 20 മണിക്കൂറിലധികം ജോലി ചെയ്യും, പുലർച്ചെ 4 മണിക്ക് എല്ലാ വകുപ്പുകളിലേക്കും വിളിച്ച് എന്താണ് സംഭവിച്ചതെന്ന് ചോദിക്കും’: മന്ത്രി ആധവ് അർജുന
കെഎം ബഷീർ കേസ്; വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തിവെക്കാൻ ഹൈക്കോടതി
ന്യൂസ് ഡെസ്ക്
View all posts →