Thursday, 13 August 2026
‘Honest storytelling is a powerful means of change
08:15:47 AM IST
Kerala

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കറിയാം

SHARE

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 10 രൂപയും ഒരു പവന് 80 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വർണം വാങ്ങാൻ 13,440 രൂപയാണ് വില.

ഒരു പവൻ സ്വർണത്തിന് 1,07,520 രൂപയാണ് നിലവിൽ വില. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണ വില കൂടിയും കുറഞ്ഞും തന്നെ തുടരുന്നത് ആഭരണ പ്രേമികളിലും സ്വർണം വാങ്ങണോയെന്നത് സംബന്ധിച്ച് കനത്ത ആശയക്കുഴപ്പമാണ് ഉണ്ടാക്കുന്നത്.

സംസ്ഥാനത്ത് വെള്ളി വിലയിലും വർധനവുണ്ടായിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും 10 ഗ്രാം വെള്ളിക്ക് നിലവിൽ 2,450 രൂപയുമാണ് വില വരുന്നത്.

s
ന്യൂസ് ഡെസ്ക്
View all posts →