Monday, 17 August 2026
‘Honest storytelling is a powerful means of change
01:40:13 PM IST
Kerala

സ്വർണവില താഴേക്ക്; പവന് 1000 രൂപയുടെ ഇടിവ്, ഇന്നത്തെ നിരക്കറിയാം

SHARE

സ്വർണവില താഴേക്ക്. സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 1000 രൂപയാണ് ഇന്ന് ഇടിഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,06,520 രൂപയായി. ഗ്രാമിന് 125 രൂപയും ഇന്ന് കുറഞ്ഞിട്ടുണ്ട്. ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13440 രൂപയായിരുന്നത് ഇന്ന് കുറഞ്ഞ് 13315 രൂപയായി. കുറച്ച് ദിവസങ്ങളായി ഉയര്‍ന്ന് നിന്നിരുന്ന സ്വര്‍ണവിലയാണ് ഇപ്പോള്‍ ഇടിഞ്ഞിരിക്കുന്നത്. ഈ മാസം ഒന്നാം തിയതി രേഖപ്പെടുത്തിയ 1,03,240 രൂപയാണ് ഈ മാസത്തെ കുറഞ്ഞ നിരക്ക്.

s
ന്യൂസ് ഡെസ്ക്
View all posts →