പിടിവിടാതെ പൊന്ന്; സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്
ന്യൂസ് ഡെസ്ക്
9 July 2026, 4:45 pm
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഉച്ചക്ക് ശേഷം 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 110 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 13,240 രൂപയായി.
ഒരു പവൻ സ്വണത്തിന് നിലവിൽ 1,05,920 രൂപയിലാണ് വ്യാപാരം നടക്കുന്നതെന്ന് കേരളാ ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഗ്രാമിന് 13,130 രൂപയും പവന് 1,05,040 രൂപയുമായിരുന്നു ഇന്ന് രാവിലെ സ്വർണത്തിന്റെ വില.
പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും സംഘർഷം കനത്ത സാഹചര്യത്തിലാണ് ദിവസങ്ങൾക്ക് ശേഷം സ്വർണ വിലയിൽ വർധനവുണ്ടാകുന്നത്. ഇന്നലെ ഉച്ചക്കും സ്വർണ വിലയിൽ വർധനവുണ്ടായിരുന്നു. വെള്ളി വിലയിൽ ഇടിവാണ് ഉണ്ടായിട്ടുള്ളത്.
Read More
‘വക്താക്കൾക്ക് ശമ്പളം കൊടുക്കുന്നില്ല, ഒന്നാംതീയതി വീട്ടുടമ വാടക ചോദിക്കും ; ബിജെപിക്കാരനായതുകൊണ്ട് എനിക്ക് വീട്ടുടമസ്ഥൻ സൗജന്യമൊന്നും നൽകില്ല: പാർട്ടി വിടാനുള്ള കാരണം പറഞ്ഞ് ഷെഹ്‌സാദ് പൂനാവാല
‘സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലം വരെയും വ്യാപിപ്പിക്കാൻ സർക്കാർ സന്നദ്ധം’; എൻ ഷംസുദ്ദീൻ
‘മുഖസ്തുതി മടുത്തു’, പ്രശംസ അനുവദിക്കരുതെന്ന് മുഖ്യമന്ത്രി വിജയ് എഴുതി നൽകിയതായി സ്പീക്കർ; അതിരുവിട്ട് പ്രശംസിക്കുന്ന എംഎൽഎമാരെയും വിലക്കി
ന്യൂസ് ഡെസ്ക്
View all posts →