സംസ്ഥാനത്ത് തുടർച്ചയായ ഇടിവിന് ശേഷം സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി; പവന് 560 രൂപ കൂടി
ന്യൂസ് ഡെസ്ക്
18 July 2026, 10:45 am
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. പവന് 560 രൂപ കൂടി 1,05,080 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് കൂടിയത്. 13,135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഒരിടവേളയ്ക്ക് ശേഷം അമേരിക്ക- ഇറാന് സംഘര്‍ഷം കനത്തതോടെ എണ്ണവില കുതിച്ച് ഉയര്‍ന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എണ്ണവില വര്‍ധനയെ തുടര്‍ന്നുള്ള വിലക്കയറ്റ ആശങ്ക അമേരിക്കയില്‍ ഒഴിഞ്ഞത് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയിരുന്നു.
വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്.
Read More
വീട്ടിലെ ടിവി തകരാറിലായതിലെ മനോവിഷമം; കാസർകോട് വയോധിക മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി
കുട്ടികൾ ‘ടോക്സിക്’ കാണരുത്, ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി: യഷ്
ഊബർ ആപ്പിലൂടെ ഇനി കെഎസ്ആർടിസി ടിക്കറ്റും; ഊബറുമായി കൈകോർത്തു കെഎസ്ആർടിസി
ന്യൂസ് ഡെസ്ക്
View all posts →