Sunday, 9 August 2026
‘Honest storytelling is a powerful means of change
09:39:43 AM IST
Cricket

സഞ്ജുവിനെ ഒഴിവാക്കിയതിൽ സിലക്ടർമാരോട് കലഹിച്ച് ഗൗതം ഗംഭീർ; സംഭവം ഇങ്ങനെ

SHARE

വരാനിരിക്കുന്ന സിംബാബ്‌വെക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ ഒഴിവാക്കിയതിൽ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന് കടുത്ത അതൃപ്തിയെന്ന് റിപ്പോർട്ട്. സഞ്ജുവിന്റെ സമീപകാലത്തെ മികച്ച പ്രകടനങ്ങൾ കണക്കിലെടുക്കാതെ അദ്ദേഹത്തെ മാറ്റിനിർത്തിയ സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തോട് ഗംഭീർ വിയോജിപ്പ് പ്രകടിപ്പിച്ചതായി പ്രമുഖ ദേശീയ മാധ്യമമായ ദൈനിക് ജാഗരൺ റിപ്പോർട്ട് ചെയ്യുന്നു.

2026-ലെ ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് കിരീടനേട്ടത്തിൽ നിർണ്ണായക പങ്ക് വഹിച്ച സഞ്ജു, നോക്കൗട്ട് മത്സരങ്ങളിലെ തകർപ്പൻ പ്രകടനങ്ങളിലൂടെ ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള പുരസ്കാരവും സ്വന്തമാക്കിയിരുന്നു. കൂടാതെ തൊട്ടുപിന്നാലെ നടന്ന ഐപിഎൽ 2026 സീസണിൽ 477 റൺസ് നേടി മികച്ച ഫോമിലുമായിരുന്നു അദ്ദേഹം.

എന്നാൽ ഇതിന് ശേഷം അയർലൻഡിനെതിരായും ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി-20 മത്സരത്തിലും ചില കുറഞ്ഞ സ്കോറുകൾക്ക് പുറത്തായതോടെയാണ് സഞ്ജുവിനെ തുടർന്നുള്ള മൂന്ന് മത്സരങ്ങളിൽ നിന്ന് സെലക്ടർമാർ ഒഴിവാക്കിയത്.

s
സ്പോര്‍ട്സ് ഡെസ്ക്
View all posts →