‘മുഖ്യമന്ത്രി പറയുന്നത് എല്ലാം പച്ചക്കള്ളം, കാണാൻ ശ്രമിച്ചപ്പോൾ അനുവദിച്ചില്ല’; പിണറായി വിജയൻ വിളിച്ചാൽ തിരിച്ച് വിളിക്കുമെന്ന് ജി സുകുമാരൻ നായർ
മുഖ്യമന്ത്രി വി ഡി സതീശന് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മുഖ്യമന്ത്രി പറയുന്നത് എല്ലാം പച്ചക്കള്ളമാണെന്നും കാണാൻ ശ്രമിച്ചപ്പോൾ അനുവദിച്ചില്ലെന്നും ജി സുകുമാരൻ നായർ പറഞ്ഞു. ഇനി എന്നെ കാണാൻ ആരും വരേണ്ട. പ്രൈവറ്റ് സെക്രട്ടറിയെ രണ്ട് തവണ വിളിച്ചു. പിന്നീട് വിളിക്കാം എന്ന് പറഞ്ഞു. എന്നാൽ ആറ് ദിവസം കഴിഞ്ഞാണ് സെക്രട്ടറി തിരിച്ച് വിളിച്ചതെന്നും ജി സുകുമാരൻ നായർ പറഞ്ഞു.
ബജറ്റിന്റെ തിരക്ക് കാരണമെന്ന് പിന്നീട് പറഞ്ഞു. ശേഷം എറണാകുളത്ത് വെച്ച് കാണാം എന്ന് പറഞ്ഞു. എന്നാൽ ഔദ്യോഗിക കാര്യമായതിനാൽ അത് വേണ്ട എന്ന് പറഞ്ഞു. ആദ്യം വിളിച്ചപ്പോൾ മുഖ്യമന്ത്രി പിന്നീട് വിളിക്കാമെന്ന് പറഞ്ഞു. അല്ലാതെ ഒന്നും തന്നെ പറഞ്ഞില്ല. ഇനി മുഖ്യമന്ത്രിയെ കാണാൻ ഇല്ല. ഒരു പ്രസ്താനത്തിൻ്റെ തലപ്പത്ത് ഇരിക്കുന്നയാൾ എന്ന പരിഗണന പോലും തന്നില്ല. ഒരു വോട്ടർക്ക് മുഖ്യമന്ത്രിയെ കാണാൻ അനുമതി നലകാത്തത് ജനാധിപത്യമല്ല. മുഖ്യമന്ത്രി ആയിരുക്കുന്നയാൾ പാലിക്കേണ്ട മരിയാദയുണ്ട്. അത് കാണിക്കാത്തവരെ കാണാൻ ഇനിയില്ല എന്നും ജി സുകുമാരൻ നായർ പറഞ്ഞു.
ഒരാളുടെ മുന്നിലും പോയി പിച്ച ചട്ടിയുമായി പോയി നിന്നിട്ടില്ല. മുഖ്യമന്ത്രിയുടെ പ്രവർത്തിയാണോ വ്യക്തിയുടെ പ്രവർത്തിയാണോ എന്ന് ജനം വിലയിരുത്തട്ടെ. മുഖ്യമന്ത്രി പറയുന്നത് എല്ലാം പച്ചക്കള്ളം. തിരഞ്ഞെടുപ്പിൽ NSS പ്രവർത്തകർ സതീശന് വേണ്ടി പ്രവർത്തിച്ചു. എന്നാൽ അതിന് ശേഷം എന്ത് സംഭവിച്ചു എന്നറിയില്ല. പിണറായി വിജയൻ വിളിച്ചാൽ തിരിച്ച് വിളിക്കും. ഒരു അഴിമതിയും കാണിക്കാത്തവരാണ് ഞങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്വേഷ പ്രസംഗ കേസ്: സമൻസ് ലഭിച്ചിട്ടും ഹാജരായില്ല; മഹുവ മൊയ്ത്രയ്ക്കെതിരെ അറസ്റ്റ് വാറണ്ട്
ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട; പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്