Sunday, 9 August 2026
‘Honest storytelling is a powerful means of change
04:12:41 AM IST
Sports

ഫ്രാന്‍സിനെ തോല്‍പ്പിച്ച് മുന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ ഫൈനലില്‍; എതിരില്ലാത്ത രണ്ട് ഗോളിന് ജയം

SHARE

ഫിഫ ലോകകപ്പില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് മുന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ ഫൈനലില്‍. എതിരില്ലാത്ത രണ്ട് ഗോളിനാണ് സ്‌പെയിനിന്റെ ജയം. മിക്കേല്‍ ഒയാര്‍സബാലും പെഡ്രോ പോറോയും സ്‌പെയിനായി ഗോള്‍ നേടി. 2010-ന് ശേഷം ആദ്യമായാണ് സ്‌പെയിന്‍ ലോകകപ്പ് ഫൈനലില്‍ പ്രവേശിക്കുന്നത്. ഇംഗ്ലണ്ട്-അര്‍ജന്റീന മത്സരത്തിലെ വിജയികളെ സ്‌പെയ്ന്‍ ഫൈനലില്‍ നേരിടും.

കളിയുടെ ആദ്യ മിനിറ്റുകളില്‍ ആക്രമിച്ചു കളിച്ചത് ഫ്രാന്‍സ് ആയിരുന്നെങ്കിലും ലീഡെഡുത്തത് സ്‌പെയിന്‍ ആയിരുന്നു. ലമീന്‍ യമാലിനെ ഫ്രഞ്ച് താരം ലൂക്കാസ് ഡിഗ്‌നെ ചവിട്ടിവീഴ്ത്തിയതിന് സ്‌പെയിന് അനുകൂലമായി പെനാല്‍റ്റി. കിക്കെടുത്ത ഒയാര്‍സബാലിന് പിഴച്ചില്ല. ടൂര്‍ണമെന്റില്‍ ഒയാര്‍സബാലിന്റെ അഞ്ചാം ഗോള്‍. ഈ ലോകകപ്പില്‍ ആദ്യമായി ഫ്രാന്‍സ് പിന്നില്‍പ്പോയതോടെ ആരാധകരുടെ ചങ്ക് കലങ്ങി.

മത്സരത്തിന്റെ 20-ാം മിനിറ്റില്‍ ഫ്രഞ്ച് താരം ലൂക്കാസ് ഡിഗ്‌നെ ലമിന്‍ യമാലിനെ ഫൗള്‍ ചെയ്തതിനെത്തുടര്‍ന്ന് സ്‌പെയിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. കിക്ക് എടുത്ത മൈക്കല്‍ ഒയാര്‍സബാല്‍ പന്ത് വലയിലാക്കി സ്‌പെയിനിന് ലീഡ് നല്‍കി. ഇതോടെ ഫ്രാന്‍സ് മാനസികമായി തകര്‍ന്നു. പിന്നീട് അപകടകരമായ വിധത്തില്‍ ഗോളിലേക്കുള്ള നീക്കങ്ങളൊന്നും ഉണ്ടായതുമില്ല. രണ്ടാം പകുതിയില്‍ റൈറ്റ് ബാക്ക് പെഡ്രോ പോറോയിലൂടെ സ്‌പെയിന്‍ ലീഡ് ഇരട്ടിയാക്കി. ഈ ഗോള്‍ ഫ്രാന്‍സിനെ മത്സരത്തില്‍ നിന്ന് പൂര്‍ണമായും തകര്‍ന്നു.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഫ്രഞ്ച് പ്രതിരോധത്തിന്റെ നട്ടെല്ലായ സെന്റര്‍ ബാക്ക് വില്യം സാലിബയ്ക്ക് പരിക്കേറ്റ് പുറത്തുപോകേണ്ടി വന്നത് ടീമിന് വലിയ തിരിച്ചടിയായി. കിലിയന്‍ എംബാപ്പെ, ഉസ്മാന്‍ ഡെംബലെ, മൈക്കല്‍ ഒലീസെ എന്നിവരുടെ സ്‌പെയ്‌നിന് കൃത്യമായ ഉത്തരമുണ്ടായിരുന്നു. മൂവരേയും പിടിച്ചുനിര്‍ത്താന്‍ സ്‌പെയ്‌നിന് സാധിച്ചു. ഇതോടെ ഈ ടൂര്‍ണമെന്റില്‍ ആദ്യമായി ഒരു മത്സരത്തില്‍ ഗോള്‍ നേടാനാവാതെ ഫ്രാന്‍സ് മടങ്ങി.

Read More
s
ന്യൂസ് ഡെസ്ക്
View all posts →