ക്രിസ്മസ് ആഘോഷത്തിന് പൊലിമ കൂട്ടാൻ രുചി വൈവിധ്യവുമായി കേക്ക് വിപണി

ക്രിസ്മസ് കാലം കേക്കിന്റെ കാലം കൂടിയാണ്. വിദേശത്തുനിന്നു വന്നു ഇന്ത്യക്കാരുടെ മനം കവർന്ന കേക്കിൽ പുത്തൻ രുചി വൈവിധ്യങ്ങൾ തേടുകയാണ് മലയാളികൾ ഇന്ന്. കിറ്റ് കാറ്റ് കേക്ക് മുതൽ റാസ്പ്ബെറി ചീസ്കേക്ക് വരെ മലയാളിയുടെ വായിൽ വെള്ളം നിറക്കുന്നു. 3 ഡി ഡിസൈനർ കേക്കുകളും ഇന്ന് സുലഭമാണ്.

ഫോണ്ടന്റ് കേക്കിനു ഇന്ന് ആവശ്യക്കാർ ഏറെയാണ് എന്നാണ് “ഡെലികറ്റെസൻ” ഉടമ മരിയ പറയുന്നത്. അതുകൊണ്ട് ഈ ക്രിസ്മസ് കാലത്തു മരിയയുടെ ശ്രദ്ധ കൂടുതലും ഫോണ്ടന്റ് കേക്കിലാണ്. കൊച്ചിയിൽ കേക്ക് ഉണ്ടാക്കുന്ന ജിനുവിനും എതിരഭിപ്രായം ഒന്നുമില്ല. ഇത്തവണ കുറച് പുത്തൻ രുചികൾ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ജിനു.

“എലവെൻസെസ് ” ഉടമകളായ ഷേർളിയും ഷൈനിയും പുതു രുചികൾ ഉപഭോക്താക്കളിലേക് എത്തിക്കുന്നതിന്റ തിരക്കിലാണ്. കേക്കിന്റെ ഒരു വൻശേഖരം തന്നെ അവർ കടയിൽ ഒരുക്കിയിട്ടുണ്ട്. വീട്ടമ്മയായ സുസ്മിത അടുക്കള ഒരു പരീക്ഷണ ശാല തന്നെ ആക്കി കഴിഞ്ഞു. സാദാ കേക്ക് മാത്രമല്ല, ട്രഫിള്‍ കപ്പ് കേക്കും സുസ്മിതയുടെ ഓവനിൽ റെഡി ആയി കഴിഞ്ഞു.

ഇന്ന് കേക്കിന്റെ കൂടെ പുഡിങ്ങും മഫിൻസുമെല്ലാം മലയാളിക്കു പ്രിയപ്പെട്ടതാണ്. ക്രിസ്മസ് കാലത്തു വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചില രുചി വഴികൾ പറഞ്ഞു തരികയാണ് ഇവിടെ.

ഐസ്ക്രീം കേക്ക്

കേക്ക്

1. മുട്ട – 2 വലുത്

2. മൈദ – 1 കപ്പ്

ബേക്കിംഗ് പൗഡർ – 1 ടീസ്പൂൺ

ഉപ്പു – 1 നുള്ള്

3. പഞ്ചസാര – 3/4 കപ്പ്

4. വെണ്ണ – 50 ഗ്രാം

5. പശുവിൻ പാൽ – 1/2 കപ്പ്

6. വാനില എസ്സെൻസ് – 1 ടീസ്പൂൺ

ഐസ്ക്രീം

1. കണ്ടെൻസ്ഡ് മിൽക്ക് – 1 ടിൻ

2. വിപ്പിംഗ് ക്രീം – 2 കപ്പ് (580 m.l.)

3. വാനില എസ്സെൻസ് – 1/2 ടീസ്പൂൺ

4. സ്ട്രോബെറി പ്യൂരി – 1/2 കപ്പ്

5. ഒറിയോ ബിസ്ക്കറ്റ് പൊടിച്ചത് – 1 പാക്കറ്റ് (200 g)

പാചകം ചെയുന്ന വിധം

കേക്ക്

1. അടുപ്പ് കത്തിച്ചു ഒരു പാൻ വെച്ച ശേഷം വെണ്ണചേർക്കുക.വെണ്ണ ഉരുകിയ ശേഷം പാൽ ചേർത്ത് നന്നായി ചൂടാക്കുക.

2. മൈദയിൽ ബേക്കിംഗ് പൗഡർ, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

3. ഒരു ബൗളിൽ മുട്ട ഒഴിച്ചു നന്നായി പതപ്പിക്കുക. ശേഷം ഇതിലേക്കു തരിയായിട്ടുള്ള പഞ്ചസാര കുറേശ്ശേ ചേർത്ത് ബീറ്റ് ചെയുക. നല്ല കട്ടിയുള്ള മിശ്രിതംആയി വരും. പഞ്ചസാര മുഴുവൻ ചേർത്ത നന്നായി ബീറ്റ് ചെയ്ത ശേഷം വാനില എസ്സെൻസ് ചേർത്ത് ബീറ്റ ചെയുക.

4. ഈ മിശ്രിതത്തിലേക് പാൽ-വെണ്ണ മിശ്രിതം കുറേശ്ശേ ഒഴിച്ച് ബീറ്റ് ചെയ്യുക. നന്നായി യോജിക്കുന്ന അത്രയും ബീറ്റ് ചെയുക.

5. ഈ മിശ്രിതത്തിലേക്ക് മൈദ-ബേക്കിംഗ് പൗഡർ-ഉപ്പ് മിശ്രിതം ചേർത്ത് ചെറിയ സ്പീഡിൽ ബീറ്റ് ചെയുക. ശേഷം ഇത് കൈ തവി കൊണ്ട് ഇളക്കിയോജിപ്പിക്കുക. മിശ്രിതം പതഞ്ഞ രീതിയിൽ ആകണം.

6. ഒരു ബേക്കിംഗ് ട്രേയിയുടെഅടിഭാഗത്തു ബട്ടർ പേപ്പർ വെച്ച ശേഷം വശങ്ങളിൽ വെണ്ണ പുരട്ടിയ ശേഷം മാവ് തൂവുക. ഇതിലേക്കു കേക്ക് മിശ്രിതംഒഴിക്കുക.

7. ചൂടായി കിടക്കുന്ന ഓവനിൽ 16 0-180 ഡിഗ്രി ചൂടിൽ 30 – 40 മിനിറ്റ് ബേക്ക് ചെയ്യുക.

ഐസ്ക്രീം

v ഒരു പാത്രത്തിലേക്ക് വിപ്പിംഗ് ക്രീം ഒഴിച്ച് 7-8 മിനിറ്റ് നന്നായി ബീറ്റ് ചെയ്യുക. നന്നായി പതഞ്ഞു വരണം. കുറഞ്ഞ സ്പീഡിൽ തുടങ്ങി കൂടിയ സ്പീഡിൽബീറ്റ് ചെയ്യുക.

v ഇതിലേക്കു കണ്ടെൻസ്ഡ് മിൽക്ക് കുറേശ്ശേ ചേർത്ത് ബീറ്റ് ചെയ്യുക.

v ഈ കൂട്ട് 3 ഭാഗങ്ങളായി തിരിച്ചു കണ്ടൈനേഴ്സിൽ ആക്കുക.

ഇതിൽ ഒരു ഭാഗത്തിൽ വാനില എസ്സെൻസ് ചേർത്ത് ഇളക്കുക (വാനില ഐസ്ക്രീം).

രണ്ടാമത്തെ ഭാഗത്തിൽ സ്ട്രോബെറി പ്യൂരി ചേർത്ത് നന്നായി യോജിപ്പിക്കുക.വേണമെങ്കിൽ 1/2 ടീസ്പൂൺ സ്ട്രോബെറി എസ്സെൻസ് ചേർക്കാം (സ്ട്രോബെറിഐസ്ക്രീം).

മൂന്നാമത്തെ ഭാഗത്തിൽ ഒറിയോ ബിസ്ക്കറ്റ് പൊടിച്ചത് ചേർത്തിളക്കുക (കുക്കി ഫ്ലേവർ ഐസ്ക്രീം) .

3 ഐസ് ക്രീമും ഫ്രീസറിൽ വെച്ച് അധികം ഉറക്കാത്ത രീതിയിൽ തണുപ്പിച്ചെടുക്കുക.

v കേക്ക് രണ്ടു ലെയർ ആയി മുറിക്കുക. ബേക്കിംഗ് ട്രേയിൽ അലുമിനിയം ഫോയിൽ വെച്ച ശേഷം അതിൽ കുക്കി ഫ്ലേവർ ഐസ്ക്രീം നിരത്തുക. ഇതിന്റെ മുകളിൽ ഒരു ലെയർ കേക്ക് അമർത്തി വെച്ച ശേഷം മുകളിൽ സ്ട്രോബെറി ഐസ്ക്രീം ലെയർ കൊടുക്കുക.. ഇതിനു മുകളിൽ രണ്ടാമത്തെ ലെയർ കേക്ക് വെച്ച ശേഷം വാനില ഐസ്ക്രീം വച്ച് നന്നായി ലെയർ ചെയ്യുക. (ഇഷ്ടാനുസരണം ലെയർ ചെയ്യാവുന്നതാണ്)

v ഇത് 8-12 മണിക്കൂർ വരെ ഫ്രീസറിൽ വെച്ച് സെറ്റ് ചെയുക.

Ø സ്ട്രോബെറി പ്യൂരി – സ്ട്രോബെറി അൽപം പഞ്ചസാര ചേർത്ത് ചെറുതായി വേവിക്കുക. ഇത് ചൂടാറിയ ശേഷം മിക്സിയിൽ അടിച്ചെടുക്കുക.

ഓറഞ്ച് പൗണ്ട് കേക്ക്

കേക്ക്

1. വെണ്ണ – 3/4 കപ്പ് / 170 gms

2. ഷുഗർ – 1 1/2 കപ്പ്

3. മുട്ട – 3

4. വാനില എസ്സെൻസ് – 1 ടീസ്പൂൺ

5. ഓറഞ്ചിന്റെ പുറംതൊലി ചുരണ്ടിയത് – 1 ടീസ്പൂൺ

6. മൈദ – 1 1/2 കപ്പ്

7. ഫ്രഷ് ഓറഞ്ച് ജ്യൂസ് – 1/2 കപ്പ്

ഓറഞ്ച് ഗ്ലേസ്

1. പൊടിച്ച പഞ്ചസാര / ഐസിങ് ഷുഗർ – 1 കപ്പ്

2. ഓറഞ്ചിന്റെ പുറംതൊലി ചുരണ്ടിയത് – 1 ടീസ്പൂൺ

3. ഓറഞ്ച് ജ്യൂസ്- 2-3 ടേബിൾ സ്പൂൺ

പാചകം ചെയ്യുന്ന വിധം

കേക്ക്

· ഓവൻ 10 മിനിറ്റ് 180 ഡിഗ്രിയിൽ പ്രീ-ഹീറ്റ് ചെയ്യുക.

· ബേക്കിംഗ് ട്രേയിൽ ബട്ടർ പേപ്പർ ഇട്ടശേഷം പാൻ മുഴുവൻ മാവ് തൂവുക.

· പഞ്ചസാര, ക്രീം, വെണ്ണ എന്നിവ നന്നായി അടിച്ചെടുക്കുക (ഏകദേശം 3 മിനിറ്റ്) .ഇതിലേക്കു മുട്ട,വാനില എസ്സെൻസ്, ഓറഞ്ച് തൊലി എന്നിവ ചേർത്ത് നന്നായി മിക്സറിൽ യോജിപ്പിക്കുക.

· മൈദ ചേർത്ത നന്നായി യോജിപ്പിച്ച ശേഷം ഓറഞ്ച് ജ്യൂസ് ചേർത്ത് കൊടുക്കുക.

· തയ്യാറാക്കി വെച്ചിരിക്കുന്ന ട്രേയിലേക് ഈ മിശ്രിതം ഒഴിച്ച് 55 – 60 മിനിറ്റ് ബേക്ക് ചെയ്യുക.

· കേക്കിന്റെ വശങ്ങൾ വേഗത്തിൽ മുരിയുകയാണെങ്കിൽ ബേക്കിങ് ട്രേ ഒരു അലൂമിനിയം ഫോയിൽ വെച്ച പൊതിഞ്ഞ ശേഷം വീണ്ടും ബേക്ക് ചെയ്യുക.

· കേക്കിന്റെ ചൂട് ആറിയ ശേഷം ട്രേയിൽ നിന്ന് മാറ്റം.

ഗ്ലേസ്

· ചേരുവകളെല്ലാം നന്നായി അടിച്ചു യോജിപ്പിക്കുക. ആവശ്യത്തിന് ഓറഞ്ച് ജ്യൂസ് ചേർത്ത് കൊടുക്കാം.

v ഈ മിശ്രിതം ചൂട് ആറിയ കേക്കിന്റെ മുകളിൽ ഒഴിച്ച് കൊടുക്കുക.

വാൻചോ കേക്ക്

കേക്ക് സ്‌പഞ്‌ജ്‌

1. മൈദ – 3 കപ്പ്

2. പഞ്ചസാര – 2 കപ്പ്

3. പഞ്ചസാര പൊടിച്ചത് – 1 കപ്പ്

4. പാൽ – 1 കപ്പ്

5. വാനില എസ്സെൻസ് – 1 ടീസ്പൂൺ

6. മുട്ട – 5

7. വെണ്ണ – 75 g

8. ബേക്കിംഗ് പൗഡർ – 1 സ്പൂൺ

9. ബേക്കിംഗ് സോഡാ – 1 ടീസ്പൂൺ

10. കൊക്കോ പൗഡർ – 1 കപ്പ്

ഐസിങ്

1. ഡാർക്ക് ചോകൊലെറ്റ്- 75 g

2. ഫ്രഷ് ക്രീം – 2 കപ്പ്

3. പഞ്ചസാര പൊടിച്ചത് – 1 കപ്പ്

4. വാനില എസ്സെൻസ് – 1 ടീസ്പൂൺ

ചോക്ലേറ്റ് ട്രഫിള്‍

ഡാർക്ക് ചോക്ലേറ്റ് ട്രഫിള്‍

1. ഡാർക്ക് ചോക്ലേറ്റ് – 1/3 കപ്പ്

2. ജെലാറ്റിൻ – 1/4 കപ്പ്

3. പഞ്ചസാര – 1/2 കപ്പ്

4. വെള്ളം – 1/2 കപ്പ്

വൈറ്റ് ചോക്ലേറ്റ് ട്രഫിള്‍

1. വൈറ്റ് ചോക്ലേറ്റ് – 1 കപ്പ്

2. ജെലാറ്റിൻ – 1/2 കപ്പ്

3. പഞ്ചസാര – 1/2 കപ്പ്

4. വെള്ളം – 1/2 കപ്പ്

5. മിൽക്ക് മെയ്ഡ് – 1/3 കപ്പ്

പാചകം ചെയ്യുന്ന വിധം

കേക്ക് സ്‌പഞ്‌ജ്‌

· മുട്ട വെള്ളയും മഞ്ഞയും (കരു) വേർതിരിച്ചു വെക്കുക.

· മുട്ട മഞ്ഞയിലേക് പഞ്ചസാര, വെണ്ണ എന്നിവ ചേർത്ത് നന്നായി ബീറ്റ് ചെയുക. ഇതിലേക്കു പാൽ ചേർത്ത് വീണ്ടും ബീറ്റ് ചെയുക.

· ഈ മിശ്രിതത്തിലേക് മൈദ-ബേക്കിംഗ് പൗഡർ-ബേക്കിംഗ് സോഡാ എന്നിവ അരിച്ചു ചേർത്ത് നന്നായി യോജിപ്പിക്കുക.

· മുട്ട വെള്ള നന്നായി ബീറ്റ് ചെയ്തതിലേക് പൊടിച്ച പഞ്ചസാര ചേർത്ത് വീണ്ടും ബീറ്റ് ചെയുക. ഇതിലേക്കു വാനില എസ്സെൻസ് ചേർത്ത് നന്നായി യോജിപ്പിക്കുക.

· മുട്ട വെള്ള മിശ്രിതത്തിലേക് തയ്യാറാക്കി വെച്ചിരുന്ന മൈദ മിശ്രിതം ചേർക്കുക. ഇത് നന്നായി യോജിപ്പിച്ച ശേഷം രണ്ടായി വേർതിരിക്കുക.

· ഒരു ഭാഗത്തിൽ കൊക്കോ പൗഡർ ചേർത്ത് നന്നായി യോജിപ്പിക്കുക.

· അടിപിൽ ഒരു സ്റാൻഡിൻവെച്ചശേഷം പാൻ വെക്കുക. തീ കൂട്ടിയിടുക. പാൻ ചൂടായ ശേഷം 1 ടേബിൾ സ്പൂൺ വെണ്ണ ഒഴിക്കുക.

· വെണ്ണ ചൂടായശേഷം കൊക്കോ മിശ്രിതം ഇതിലേക്കു ഒഴിച്ചു നന്നായി ഇളക്കുക. ശേഷം അടപ് മൂടിവെച്ചു കുറഞ്ഞ തീയിൽ 20 മിനിറ്റ് വേവിക്കുക. കേക്ക് പ്ലേറ്റിലേക് മാറ്റിവെക്കാം.

· അതേ പാനിൽ വെണ്ണ ഒഴിച്ചു ചൂടായശേഷം മൈദ മിശ്രിതം ഇതിലേക്കു ഒഴിച്ചു 20 മിനിറ്റ് വേവിക്കുക.

ഐസിങ്

· ഡാർക്ക് ചോക്ലേറ്റ് ഡബിൾ ബോട്ടിൽ ചെയ്യുക.

· ഫ്രഷ് ക്രീം നന്നായി ബീറ്റ ചെയ്യുക. ഇതിലേക്ക് പഞ്ചസാര പൊടിച്ചത്, വാനില എസ്സെൻസ് എന്നിവ ചേർത്ത് വീണ്ടും ബീറ്റ് ചെയുക. ഇത് നന്നായി പതഞ്ഞു വരണം.

· ഇതിൽ അല്പം മിശ്രിതം ഡബിൾ ബോയിൽ ചെയ്തു വെച്ചിരിക്കുന്ന ചോക്ലേറ്റിൽ ചേർത്ത നന്നായി ബീറ്റ് ചെയ്യുക (ചോക്ലേറ്റ് ക്രീം).

· 2 കേക്കുകളും രണ്ടു ലെയർ ആയി മുറിക്കുക.

· ചോക്ലേറ്റ് കേക്കിന്റെ ഒരു ലെയറിൽ ഷുഗർ സിറപ്പ് തൂത്ത ശേഷം ചോക്ലേറ്റ് ക്രീം ലയർ കൊടുക്കുക. ഇതിനു മുകളിൽ വാനില കേക്ക് ഒരു ലെയർ വെക്കുക. ഷുഗർ സിറപ്പ് തൂത്ത ശേഷം ഫ്രഷ് ക്രീം ലെയർ കൊടുക്കുക. ഇത് ആവർത്തിക്കുക.

· 4 ലെയർ കേക്ക് വെച്ചശേഷം കേക്ക് ഫുൾ ഫ്രഷ് ക്രീം തൂത്തു ലെവൽ ചെയ്യുക.

ചോക്ലേറ്റ് ട്രഫിള്‍

വൈറ്റ് ചോക്ലേറ്റ് ട്രഫിള്‍

· പഞ്ചസാര, വെള്ളം, മിൽക്ക് മെയ്ഡ്, ജെലാറ്റിൻ എന്നിവ ഇളം തീയിൽ നന്നായി ഇളക്കുക. നന്നായി ചൂടായ ശേഷം ഈ മിശ്രിതം വൈറ്റ് ചോക്ലേറ്റിൽ ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഇത് നന്നായി അരിച്ചെടുക്കുക.

ഡാർക്ക് ചോക്ലേറ്റ് ട്രഫിള്‍

· പഞ്ചസാര, വെള്ളം, ജെലാറ്റിൻ എന്നിവ ഇളം തീയിൽ നന്നായി ഇളക്കുക. നന്നായി ചൂടായ ശേഷം ഈ മിശ്രിതം ഡാർക്ക് ചോക്ലേറ്റിൽ ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഇത് നന്നായി അരിച്ചെടുക്കുക.

v ഐസിങ് ചെയ്തു വെച്ചിരിക്കുന്ന കേക്കിനു മുകളിൽ ആദ്യം വൈറ്റ് ചോക്ലേറ്റ് ട്രഫിള്‍ ഒഴിക്കുക. ശേഷം ഡാർക്ക് ചോക്ലേറ്റ് ട്രഫിള്‍ തുള്ളിയായി ഒഴിച്ച് കൊടുക്കുക.

കേക്ക് ഉണ്ടാക്കുന്ന കാര്യം പറയുമ്പോൾ പലരുടെയും പരാതിയാണ് വീട്ടിൽ ഓവൻ ഇല്ല, അല്ലെങ്കിൽ മുട്ട കഴിക്കില്ല എന്നൊക്കെ. ഇതിനൊക്കെ ഒരുമിച്ച് ഒരു പരിഹാരം കാണുകയാണ് എഗ്ഗ് ലെസ്സ് കുക്കർ കേക്ക്.

എഗ്ഗ് ലെസ്സ് കുക്കർ കേക്ക്

1. മൈദ – 1 കപ്പ്

ബേക്കിംഗ് പൗഡർ – 1/2 ടീസ്പൂൺ

2. പഞ്ചസാര പൊടിച്ചത് – 1/2 കപ്പ്

കൺടെന്സ്ഡ് മിൽക്ക് / മിൽക്ക് മെയ്ഡ് – 1/2 കപ്പ്

വെണ്ണ ചൂടാക്കിയത് – 1/4 കപ്പ് (4 ടേബിൾ സ്പൂൺ)

ഉപ്പ് – 2 നുള്ള്

നാരങ്ങ പുറം തൊലി ചുരണ്ടിയത് – 2 നുള്ള് (നിർബന്ധമില്ല)

3. പാൽ – 1/2 കപ്പ്

പാചകം ചെയ്യുന്ന വിധം

· വലിയ പാത്രത്തിൽ പഞ്ചസാര , ഡബിൾ ബോയിൽ ചെയ്ത വെണ്ണ, കൺടെന്സ്ഡ് മിൽക്ക് / മിൽക്ക് മെയ്ഡ് , ഉപ്പ്, നാരങ്ങാ തൊലി ചുരണ്ടിയത് എന്നിവചേർത്ത് നന്നായി മിക്സ് ചെയുക. ഇഷ്ടമുള്ള ഫ്ലേവർ ഉപയോഗിക്കാം (നാരങ്ങാ, ഓറഞ്ച്, വാനില എസ്സെൻസ്)

· ഈ മിശ്രിതത്തിലേക് പാൽ ചേർത്ത് വീണ്ടും ഇളക്കുക.

· മൈദ, ബേക്കിംഗ് പൗഡർ എന്നിവ മിക്സ് ചെയ്ത ശേഷം തയ്യാറാക്കിയ മിശ്രിതത്തിലേക്കു അരിച്ചു ചേർക്കുക. മിശ്രിതം തരിയില്ലാതെ നന്നായി മിക്സ്ചെയ്യണം.

· ബേക്കിംഗ് ട്രേയിൽ വെണ്ണ / എണ്ണ പുരട്ടിയ ശേഷം മിശ്രിതം ഒഴിക്കുക. പത്രത്തിന്റെ പകുതിക്കു മുകളിൽ മാത്രം മിശ്രിതം ഒഴിക്കാൻ പാടുള്ളു. മിശ്രിതംഒഴിച്ച ശേഷം പത്രം നന്നായി തട്ടി ഉള്ളിലെ വായു പുറത്തു കളയുക.

· കുക്കർ 2 കപ്പ് ഉപ്പു ചേർത്ത് മൂടി വെച്ചു 3 മിനിറ്റു തീ കൂട്ടിയിട്ട് ചൂടാക്കുക. കുക്കറിന്റെ വിസിലും ഊരി വെക്കുക.

· കുക്കറിൽ ഒരു പ്ലേറ്റ് കമത്തി വെച്ചശേഷം കേക്ക് ട്രേ ഇറക്കി വെക്കുക. നേരിട് ഉപ്പിലേക്ക് വെക്കാതിരിക്കാൻ വേണ്ടിയാണ് പ്ലേറ്റ് വെക്കുന്നത്. കുക്കർഅടച്ചു വെച്ചു തീ കുറച്ചിട്ട് 35 – 45 മിനിറ്റ് വേവിക്കുക.

· ടൂത് പിക്ക് വച്ചു കുത്തി നോക്കി കേക്ക് നന്നായി വെന്തു എന്നുറപ്പ് വരുത്തിയ ശേഷം കുക്കറിൽ നിന്ന് മാറ്റുക. ചൂടാറിയ ശേഷം ഇഷ്ടാനുസരണംഅലങ്കാരിക്കാം.

ക്രിസ്റ്മസിനു കേക്ക് മാത്രം മതിയോ…? എല്ലാ വർഷവും കേക്ക് ഉണ്ടാകാറുണ്ടല്ലോ. . ഇത്തവണ ഒരു പുഡിങ്ങും റോളഡും കൂടി ആയാലോ….

ലെമൺ, ബ്ലൂബെറി റോളഡ്

1. മൈദ – 3/4 കപ്പ്

2. ബേക്കിംഗ് പൗഡർ – 1 ടീസ്പൂൺ

3. ഉപ്പ് – 1/4 ടീസ്പൂൺ

4. മുട്ട – 3 വലുത്

5. പഞ്ചസാര പൊടിച്ചത് – 3/4 കപ്പ്

6. ചൂട് പാൽ – 2 ടേബിൾസ്പൂൺ

7. ഫില്ലിംഗ്

8. ക്രീം ചീസ് – 4.5 oz.

9. പഞ്ചസാര – 1 ടീസ്പൂൺ

10. നാരങ്ങ നീർ – 1 നാരങ്ങയുടേത്

11. തിക്ക് ക്രീം – 1/4 കപ്പ് കനത്ത ക്രീം

12. ശീതീകരിച്ച ബ്ലൂബെറി , അലിയിച്ചത് – 1/2 കപ്പ്

പാചകം ചെയുന്ന വിധം

കേക്ക്

v 390 ഡിഗ്രി F (200 സി) വരെ മുൻകൂർ ഓവൻ ചൂടാക്കി ഇടുക.. 9 അടി 12.5 ഇഞ്ച് സ്വിസ്സ് റോൾ പാൻ 2 വശങ്ങളും വെണ്ണ പുരട്ടി വെക്കുക. അടിഭാഗത്തു ബട്ടർ പേപ്പർ നൽകുക. പേപ്പർ വശങ്ങളിൽ 2 ഇഞ്ച് നീട്ടാൻ അനുവദിക്കുക.

v ഒരു ഇടത്തരം ബൗളിൽ മൈദ, ബേക്കിംഗ് പൗഡർ, ഉപ്പ് എന്നിവ ചേർത്ത് ചൂടാക്കുക. മാറ്റിവെയ്ക്കുക.

v ഒരു വലിയ പാത്രത്തിൽ മുട്ട വെള്ള ഇലക്ട്രിക് ബീറ്റർ ഉപയോഗിച്ചു അടിക്കുക. ക്രമേണ 1/2 കപ്പ് പഞ്ചസാര ചേർത്ത്, പഞ്ചസാര അലിഞ്ഞു കഴിയുന്നതുവരെ അടിച്ചുകൊണ്ട് തുടരുക.

v മിശ്രിതം കട്ടിയാക്കുന്നതു വരെ (5 മിനിറ്റ്) മുട്ടകൾ ബീറ്റ് ചെയ്യുക. ഇതോടൊപ്പം മുട്ട മഞ്ഞ (കരു) ഓരോന്നായി ചേർക്കുക.

v വേഗത്തിൽ പ്രവർത്തിക്കുക, ചൂടുള്ള പാൽ മിശ്രിതത്തിലേക്ക് ചേർക്കുക, ഒപ്പം മൈദ-ബേക്കിംഗ് സോഡാ-ഉപ്പു മിശ്രിതം ചേർത്ത് നന്നായി യോജിപ്പിക്കുക.

v തയ്യാറാക്കി വച്ചിരിക്കുന്ന പാനിൽ മിശ്രിതം ഒഴിച്ച ഇളം ബ്രൗൺ കളർ ആകുന്നതുവരെ ബാക്ക് ചെയുക.

v കേക്ക് പാകം ആകുമ്പോൾ ശുദ്ധമായ ചായ ടവ്വലിൽ പഞ്ചസാര വിതറിയ ശേഷം കേക്ക് ടവ്വലിലേക് മാറ്റിവെക്കുക. ബേക്കിംഗ് പേപ്പർ മാറ്റിയ ശേഷം കേക്കും ടവ്വലും ഒന്നിച്ചു ചുരുട്ടുക.

v 15 മിനുട്ട് തണുപ്പിക്കാൻ കേക്ക് വിടുക അല്ലെങ്കിൽ ഫില്ലിംഗ് തയ്യാറാകും വരെ.

ഫില്ലിംഗ്

v ഇടത്തരം പാത്രത്തിൽ ക്രീം ചീസ്, പഞ്ചസാര, നാരങ്ങ നീര് എന്നിവ ബീറ്റ് ചെയുക. ക്രമേണ അൽപം ക്രീം ചേർത്തു കൊടുക്കുക. തുടർച്ചയായി ബീറ്റ് ചെയ്തു മിശ്രിതം മിനുസമാർന്നതാക്കുക.

v കേക്ക് നിവർത്തി ശേഷം ബ്ലൂബെറി വിതറുക. ഇതിലേക്കു ക്രീം ചീസ് മിശ്രിതം ചേർക്കുക. കേക്ക് സ്പോഞ്ച് ശ്രദ്ധാപൂർവ്വം ചേർത്ത്,അരികുകൾക്ക് ചുറ്റുമുള്ള 1/2-ഇഞ്ച് ബോർഡർ വിട്ടുകളയുക.

v സ്പോഞ്ചും മിശ്രിതവും ശ്രദ്ധാപൂർവ്വം വീണ്ടും ഉരുട്ടുക. കഴിക്കുന്നതിനു മുമ്പ് ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക.ആവശ്യമെങ്കിൽ കൂടുതൽ പൊടിച്ച പഞ്ചസാര തളിച്ചു അലങ്കാരികം

ഓൾ ഫ്ലേവർ മിക്സഡ് പുഡ്ഡിംഗ്

1. കോഴിമുട്ട – 4 വലുത്

2. പാൽ – 2 കപ്പ്

3. കണ്ടൻസ്‌ഡ് മിൽക്ക് – 1/2 ടിൻ

പഞ്ചസാര – 8 ചെറിയ സ്പൂൺ

റൊട്ടിയുടെ അരിക് കളഞ്ഞ കുതിർത്തു പിഴിഞ്ഞ അരച്ചെടുത്തത് – 1/2 കപ്പ്

പ്ലംകേക്ക് പൊടിച്ചെടുത്തത് – 1/2 കപ്പ്

തേങ്ങ പൊടിയായി ചുരണ്ടിയത് – 4 ചെറിയ സ്പൂൺ

പൈനാപ്പിൾ ജാം – 1/4 കപ്പ്

ബ്രാണ്ടി – 2 ചെറിയ സ്പൂൺ

വൈൻ – 4 ചെറിയ സ്പൂൺ (പകരം 2 നുള്ള് ജാതിക്ക പൊടിച്ചത്)

വാനില എസ്സെൻസ് – 3/4 ചെറിയ സ്പൂൺ

ചോക്ലേറ്റ് സോസിന്

4. പാൽ – 1 കപ്പ്

പഞ്ചസാര – 8 ചെറിയ സ്പൂൺ

5. കൊക്കോ – 4 ചെറിയ സ്പൂൺ

കോൺഫ്ളവർ – 2 ചെറിയ സ്പൂൺ

ഉപ്പ് – 1 നുള്ള്

6. തണുത്ത പാൽ – 1 കപ്പ്

7. വെണ്ണ – 1 ചെറിയ സ്പൂൺ

പാകം ചെയുന്ന വിധം

· കോഴിമുട്ട മയത്തിൽ പതയ്ക്കുക

· ഇതിലേക്ക് പാൽ ഒഴിച്ച് വീണ്ടും പതയ്ക്കുക

· ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു കട്ടയില്ലാതെ കലക്കുക

· ഒരു പാത്രത്തിൽ വേണ്ണമയം പുരട്ടി അതിൽ പുഡ്ഡിംഗ് മിശ്രിതം ഒഴിച്ച് മൂടുക. ഈ പാത്രം അല്പം വെള്ളമുള്ള മറ്റൊരു വലിയ പാത്രത്തിൽ ഇറക്കി വയ്ക്കുക.

· വലിയ പാത്രവും അടപ്പുകൊണ്ട് മൂടി അതിനു മുകളിൽ ഭാരം വച്ച് ചെറുതീയിൽ പുഡ്ഡിംഗ് ഉറയ്ക്കുന്നതുവരെ വേവിക്കുക.

· പിന്നീട് പുഡ്ഡിംഗ് മാത്രം പുറത്തെടുത്തു ചൂടാറിയ ശേഷം മറ്റൊരു കണ്ണാടി പാത്രത്തിലേക് കമഴ്ത്തുക.

· അഞ്ചാമത്തെ ചേരുവയിൽ ഒരു കപ്പ് തണുത്ത പാൽ ചേർത്ത് കട്ടയില്ലാതെ കലക്കുക.

· നാലാമത്തെ ചേരുവ യോജിപ്പിച്ച് അടുപ്പിൽ വച്ച് വെട്ടിത്തിളയ്ക്കുമ്പോൾ കൊക്കോ മിശ്രിതം മെല്ലെ ചേർത്തിളക്കി ചെറുതീയിൽ വച്ച് നന്നായി കുറുക്കി വാങ്ങി ഫോർക്കുകൊണ്ട് അടിച്ചു കട്ടയുടയ്ക്കുക.

Read more

· ഇതിൽ വെണ്ണ ചേർത്തിളക്കി ചൂടാറിയ ശേഷം പുഡ്ഡിംങ്ങിലൊഴിച്ച് അലങ്കരിക്കുക.