Wednesday, 19 August 2026
‘Honest storytelling is a powerful means of change
11:54:43 AM IST
Kerala

സുരേഷ് ഗോപിയുടെ ഇടപെടലിന് ഫലം; സിനിമകളുടെ വ്യാജപതിപ്പുകൾ പ്രചരിപ്പിച്ച 4,996 ടെലിഗ്രാം ചാനലുകൾക്ക് പൂട്ടുവീണു

SHARE

സിനിമകളുടെ വ്യാജപതിപ്പുകൾ പ്രചരിപ്പിച്ച വെബ്സൈറ്റുകളും അതിന് വഴിയൊരുക്കുകയും ചെയ്ത ടെലിഗ്രാം ചാനലുകളും കേന്ദ്രസർക്കാർ നിരോധിച്ചു. ഡിജിറ്റൽ പൈറസി തടയുന്നതിന്റെ ഭാഗമായി 1,263 വെബ്സൈറ്റുകളും 4,996 ടെലിഗ്രാം ചാനലുകളുമാണ് പൂട്ടിയത്. കേന്ദ്രസഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ കത്തിന് മറുപടിയായി ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.

വ്യാജ പതിപ്പുകൾ ഇന്ത്യൻ സിനിമാ വ്യവസായം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണെന്നും നടപടി ശക്തമാക്കണമെന്നുമാണ് സുരേഷ് ഗോപി നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. സിനിമകളുടെ വ്യാജപതിപ്പുകൾ തടയാൻ നടപടി ആവശ്യപ്പെട്ട് സുരേഷ് ഗോപി അടുത്തിടെ കേന്ദ്രസർക്കാരിന് കത്തയച്ചിരുന്നു. ഇതിന് മറുപടിയായി നടപടികൾ സ്വീകരിച്ചതായി വ്യക്തമാക്കി ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അദ്ദേഹത്തിന് കത്തയക്കുകയായിരുന്നു.

ഓൺലൈൻ പൈറസിയും പകർപ്പവകാശ ലംഘനങ്ങളും തടയുന്നതിനായി വ്യവസ്ഥകൾ ശക്തമാക്കിയ സിനിമാറ്റോഗ്രഫ് (ഭേദഗതി) ആക്ട് 2023 പ്രകാരമാണ് കേന്ദ്രം നടപടി സ്വീകരിച്ചത്. വ്യാജ സിനിമാ പതിപ്പുകൾ സിനിമാ വ്യവസായത്തിന് സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ സർക്കാർ തിരിച്ചറിയുന്നുണ്ടെന്ന് അശ്വിനി വൈഷ്ണവ് കത്തിൽ വ്യക്തമാക്കി. പകർപ്പവകാശ ലംഘനം നടത്തുന്ന പ്ലാറ്റ്ഫോമുകൾക്കെതിരെ നടപടിയെടുക്കാൻ നിയമം ഭേദഗതി ചെയ്‌തത് സഹായിക്കും.

പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രാലയത്തിൻ്റെ കീഴിൽ ഒരു പ്രത്യേക സംവിധാനം രൂപീകരിച്ചിട്ടുണ്ട്. പരാതികൾ ഏകോപിപ്പിച്ച് വേഗം നടപടിയെടുക്കാൻ പ്രത്യേക ആന്റി പൈറസി പോർട്ടൽ വികസിപ്പിക്കുന്നുണ്ട്. വ്യാജ പതിപ്പുകൾക്കെതിരെ കൂടുതൽ ശക്തമായ നടപടികൾ തുടരുമെന്നും മന്ത്രി അറിയിച്ചു. വ്യാജ പതിപ്പുകൾ ഇന്ത്യൻ സിനിമാ വ്യവസായം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണെന്നും നടപടി ശക്തമാക്കണമെന്നുമാണ് സുരേഷ് ഗോപി നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →