മെസ്സിക്ക് ലോകകപ്പ് കൊടുക്കാൻ ഫിഫയുടെ ഒത്തുകളി; അർജന്റീന വിരുദ്ധ പോസ്റ്റ് ലൈക്ക് ചെയ്ത് റൊണാൾഡോ
ഫുട്ബോൾ ലോകത്തെ വീണ്ടും ചർച്ചകളിലേക്ക് നയിച്ചുകൊണ്ട് 2026 ലെ ഫിഫ ലോകകപ്പിൽ ലയണൽ മെസ്സിയുടെ അർജന്റീനയ്ക്ക് അനുകൂലമായി ഫിഫയും റഫറിമാരും ഒത്തുകളിക്കുന്നു എന്ന ആരോപണം പുതിയ തലത്തിലേക്ക്. പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അർജന്റീനയെ ഫിഫ സഹായിക്കുന്നു എന്ന് ആരോപിക്കുന്ന ഇൻസ്റ്റാഗ്രാം പോസ്റ്റ് ലൈക്ക് ചെയ്തതായുള്ള വാർത്തകൾ പുറത്തുവന്നതോടെയാണ് ഈ തർക്കം കടുത്തിരിക്കുന്നത്.
ലോകകപ്പിൽ റൗണ്ട് ഓഫ് 16-ൽ സ്‌പെയിനോട് തോറ്റ് പോർച്ചുഗൽ പുറത്തായതിന് പിന്നാലെയാണ്, അർജന്റീനയ്ക്ക് അനുകൂലമായി വാറും റഫറിമാരും എടുത്ത തീരുമാനങ്ങളെ വിമർശിക്കുന്ന ‘എസ്പെജോ പബ്ലിക്കോ’ എന്ന ഇൻസ്റ്റാഗ്രാം പേജിലെ വീഡിയോ ക്രിസ്റ്റ്യാനോ ലൈക്ക് ചെയ്തതായി ആരാധകർ കണ്ടെത്തിയത്.
സ്പാനിഷ് മാധ്യമപ്രവർത്തക പിലാർ റോഡ്രിഗസ് ലോസാന്റോസ് പങ്കുവെച്ച ഈ വീഡിയോയിൽ, അർജന്റീന അഞ്ച് മത്സരങ്ങൾക്ക് മുൻപ് തന്നെ ടൂർണമെന്റിൽ നിന്ന് പുറത്താകേണ്ടതായിരുന്നുവെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്ക് മെസ്സിയെ ലോകകപ്പ് ജേതാവാക്കാനാണ് താല്പര്യമെന്നും പരസ്യമായി ആരോപിക്കുന്നുണ്ട്. ഈ പോസ്റ്റിന് താഴെ റൊണാൾഡോയുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നുള്ള ലൈക്ക് കണ്ടതായി സോഷ്യൽ മീഡിയയിൽ സ്ക്രീൻഷോട്ടുകൾ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള വിവാദങ്ങൾക്കാണ് വഴിതുറന്നത്.
എന്നാൽ പ്രമുഖ മാധ്യമമായ എൻ.ഡി.ടി.വി നടത്തിയ ഫാക്ട് ചെക്കിൽ റൊണാൾഡോയുടെ അക്കൗണ്ടിൽ നിന്നുള്ള ലൈക്ക് ഈ പോസ്റ്റിൽ കണ്ടെത്താനായിട്ടില്ല. റൊണാൾഡോ ലൈക്ക് ചെയ്ത ശേഷം പിന്നീട് അത് പിൻവലിച്ചതാകാം അല്ലെങ്കിൽ പ്രചരിക്കുന്ന സ്ക്രീൻഷോട്ടുകൾ വ്യാജമാകാം എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
‘വിവാഹമോചിതരായാൽ ജോർജീനയ്ക്ക് ലഭിക്കുക 1.10 കോടി രൂപ, ആഡംബര മന്ദിരത്തിൻ്റെ പൂർണ ഉടമസ്ഥാവകാശം’; റൊണാൾഡോ-ജോർജീന വിവാഹ ഉടമ്പടിയിലെ വ്യവസ്ഥകൾ ഇങ്ങനെ
‘ഈ ആലിംഗനം ലിയോണില്‍ നിന്നും എല്ലാവരില്‍ നിന്നും ഫുട്‌ബോളില്‍ നിന്നുമാണ്, ഇത് നിങ്ങള്‍ക്കുള്ളതാണ് പ്രിയ ലയണല്‍’; കളിക്കളത്തില്‍ വാരിപ്പുണര്‍ന്ന് റോമാന; ഗോട്ടിന് സ്‌നേഹവും ആദരവും പങ്കുവെച്ച് എതിര്‍ ടീം