Wednesday, 9 September 2026
‘Honest storytelling is a powerful means of change
12:55:38 PM IST
National

‘മോഷ്ടാക്കളെ ഭയന്ന് കർഷകൻ കൃഷിയിടത്തില്‍ കുഴിച്ചിട്ടത് 5 ലക്ഷം രൂപ, പിന്നീട് സ്ഥലം മറന്നുപോയി’; ഒരു വര്‍ഷത്തിന് ശേഷം കണ്ട കാഴ്ച നെഞ്ചുതകര്‍ക്കുന്നത്

ന്യൂസ് ഡെസ്ക് 10 August 2026, 3:10 pm
SHARE

മോഷ്ടാക്കളെ ഭയന്ന് കർഷകൻ കൃഷിയിടത്തില്‍ കുഴിച്ചിട്ടത് 5 ലക്ഷം രൂപ. പിന്നീട് സ്ഥലം മറന്നുപോയി. പിന്നീട് ഒരു വര്‍ഷത്തിന് ശേഷം കണ്ട കാഴ്ച നെഞ്ചുതകര്‍ക്കുന്നതായിരുന്നു. രാജസ്ഥാനിലെ ബലോട്ര ജില്ലയില്‍ മംഗിലാല്‍ മേഘ്വാള്‍ എന്ന കര്‍ഷകനാണ് ഈ ദുരവസ്ഥ ഉണ്ടായത്.

മോഷ്ടാക്കളെ ഭയന്ന് 5 ലക്ഷം രൂപ കൃഷിയിടത്തില്‍ കുടുംബത്തിലുള്ളവരോടും പോലും പറയാതെ കുഴിച്ചിട്ടു. എന്നാല്‍ സ്ഥിരം മദ്യപാനിയായ ഇയാള്‍ പണം കുഴിച്ചിട്ട സ്ഥലം മറന്നു പോയി. ഒരു കെട്ടിടം പണിയുടെ ആവശ്യത്തിനായി തന്റെ സമ്പാദ്യം പുറത്തെടുക്കാന്‍ നോക്കിയപ്പോഴാണ് തനിക്ക് പിണഞ്ഞ ഏറെ ദൗര്‍ഭാഗ്യകരമായ ഈ അമളി കര്‍ഷകന്‍ തിരിച്ചറിയുന്നത്.

പിന്നീട് അദ്ദേഹം ഇക്കാര്യം കുടുംബത്തോട് പറഞ്ഞപ്പോള്‍ അവരും പരിശോധന നടത്തിയെങ്കിലും പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒരു വര്‍ഷത്തോളം കഴിഞ്ഞ് ട്രാക്ടറര്‍ ഉപയോഗിച്ച് നിലം ഉഴുന്നതിനിടെ പോല്‍ത്തീന്‍ ബാഗില്‍ പൊതിഞ്ഞു വച്ചിരുന്ന പണം കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഈര്‍പ്പം മൂലവും ചിതലരിച്ചും നോട്ടുകള്‍ ഉപയോഗശൂന്യമായിക്കഴിഞ്ഞിരുന്നു.

s
ന്യൂസ് ഡെസ്ക്
View all posts →