സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
ന്യൂസ് ഡെസ്ക്
28 June 2026, 11:53 am
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാല് ജില്ലകളില്‍ അതിതീവ്രമഴക്കുള്ള ഓറഞ്ച് അലര്‍ട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ യെല്ലാ മുന്നറിയിപ്പ് നിലനില്ക്കുന്നു. അടുത്തമാസം മാസം ഒന്നു വരെ ഇതേ ശക്തിയില്‍ മഴ തുടരും. കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരളതീരത്ത് മീന്‍പിടുത്തം തുടരാം. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തീരമേഖലയില്‍ ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്.
Read More
അർജുൻ ആയങ്കിയുമായി സൗഹൃദബന്ധം പുലർത്തിയിരുന്ന 30 പേരെ പൊലീസ് കണ്ടെത്തി; പിന്തുണച്ച് പോസ്റ്റ് ഇട്ടവരും കമന്റ് ഇട്ടവരും ലൈക്കടിച്ചവരും നിരീക്ഷണത്തിൽ!
ടി ജി മോഹന്‍ദാസിൻ്റെ ജാമ്യം: പൊലീസിന് വീഴ്ച സംഭവിച്ചു; നോട്ടീസ് നൽകാതെയുള്ള അറസ്റ്റ് നിയമ വിരുദ്ധമെന്ന് കോടതി
‘മുൻ കായിക മന്ത്രിക്ക് റെഡ് കാർഡ്’; മെസ്സിയുടെ കേരള സന്ദർശനത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്
ന്യൂസ് ഡെസ്ക്
View all posts →