Wednesday, 19 August 2026
‘Honest storytelling is a powerful means of change
11:41:58 AM IST
Cricket

എല്ലാത്തിനും ഒരു തുടക്കവും ഒടുക്കവുമുണ്ട്, എന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള കൃത്യമായ സമയമാണിത്: അജിന്‍ക്യ രഹാനെ

SHARE

ഒടുവിൽ ആ ഇതിഹാസവും കളമൊഴിഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞ് അജിന്‍ക്യ രഹാനെ. അദ്ദേഹം തന്നെ പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യക്കുവേണ്ടി 85 ടെസ്റ്റ് മത്സരങ്ങളും 90 ഏകദിനങ്ങളും 20 ടി20 മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്.

38-കാരനായ രഹാനെ ഈവര്‍ഷം നടന്ന ഐപിഎലിലാണ് അവസാനമായി കളിച്ചത്. അടുത്തിടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും, 17 വര്‍ഷം നീണ്ടുനിന്ന തന്റെ കരിയറിന് ഒടുവില്‍ അദ്ദേഹം തിരശ്ശീലയിടുകയായിരുന്നു.

ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം എന്തെന്നാല്‍, എല്ലാറ്റിനും ഒരു തുടക്കവും ഒടുക്കവുമുണ്ട്. ആ സമയം അടുത്തെത്തുമ്പോള്‍ അതിനെ ബഹുമാനിക്കുകയും മുന്നോട്ട് പോവുകയും വേണം. എന്റെ ബാറ്റിംഗില്‍ ഞാന്‍ എപ്പോഴും സമയക്രമത്തെയും അതിന്റെ പ്രാധാന്യത്തെയും ബഹുമാനിച്ചിട്ടുണ്ട്. ഇന്ന്, എന്റെ കരിയറിലെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള കൃത്യമായ സമയമാണിതെന്ന് ഞാന്‍ കരുതുന്നു.” രഹാനെ വ്യക്തമാക്കി

Read More
s
സ്പോര്‍ട്സ് ഡെസ്ക്
View all posts →